Saturday, September 5, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaകഞ്ചാവ് വില്‍പന:...

കഞ്ചാവ് വില്‍പന: അസം സ്വദേശിയെ  എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു

ആലപ്പുഴ: മാന്നാറില്‍ കഞ്ചാവ് വില്‍പന നടത്തിവന്ന അസം സ്വദേശിയെ രണ്ട് കിലോ കഞ്ചാവുമായി എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. അസം സ്വദേശി ബിനോയ് ഡൈമാറി (34) ആണ് പിടിയിലായത്. മാന്നാര്‍- മാവേലിക്കര റോഡില്‍ കുറ്റിയില്‍ ജങ്ഷന്‍ പെട്രോള്‍ പമ്പിന്റെ എതിര്‍വശത്തായിരുന്നു ഇയാള്‍ മീന്‍ കച്ചവടം നടത്തിയിരുന്നത്.

രാത്രികാലങ്ങളില്‍ മത്സ്യം വാങ്ങാനെന്ന വ്യാജേന നിരവധിയാളുകള്‍ ലഹരിവസ്തുക്കള്‍ക്കായി ഇവിടെയെത്തുന്നത് പതിവായതോടെ സംശയം തോന്നിയ പ്രദേശവാസികള്‍ പരാതി നല്‍കുകയായിരുന്നു. തുടർന്ന് ചെങ്ങന്നൂര്‍ എക്സൈസ് സംഘം മാന്നാറില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ വലയിലായത്.

ചെങ്ങന്നൂര്‍ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി രാജീവിന്റെ നേതൃത്വത്തില്‍ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ്) ബാബു ഡാനിയേല്‍, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ ശ്രീജിത്ത് ആര്‍, താജുദ്ദീന്‍, പ്രദീഷ് പി നായര്‍, വിഷ്ണു വിജയന്‍, സിവില്‍ എക്സൈസ് ഓഫീസറും ഡ്രൈവറുമായ സന്ദീപ് കുമാര്‍ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇറാൻ സംഘർഷം വേഗം അവസാനിക്കുമെന്ന് നെതന്യാഹു

ടെൽഅവീവ് : ഇറാൻ സംഘർഷം ജനങ്ങൾ കരുതുന്നതിലും വേഗം അവസാനിക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു.20 ദിവസത്തെ വ്യോമാക്രമണങ്ങളെ തുടർന്ന് ഇറാന്റെ സൈനികശേഷി ഏതാണ്ട് പൂർണമായും തകർത്തതായും ആണവ ഇന്ധനം സമ്പുഷ്ടമാക്കാനോ ബാലിസ്റ്റിക്...

ആഡംബര കാര്‍ വാങ്ങി നൽകിയില്ല : അച്ഛനെ ആക്രമിച്ച മകനെ കമ്പിപ്പാര കൊണ്ട് തലക്ക് അടിച്ച് അച്ഛൻ

തിരുവനന്തപുരം : തിരുവനന്തപുരത്ത് 50 ലക്ഷത്തിന്റെ ആഡംബര കാറിന് വേണ്ടി അച്ഛനെ ആക്രമിച്ച മകനെ അച്ഛൻ കമ്പിപാര കൊണ്ട് അടിച്ചു വീഴ്‌ത്തി. ഹൃത്വിക്ക് എന്ന 28കാരനാണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. സംഭവത്തിൽ അച്ഛൻ...
- Advertisment -

Most Popular

- Advertisement -