Friday, September 11, 2026
No menu items!

subscribe-youtube-channel

HomeNewsമഴ മുന്നറിയിപ്പില്‍...

മഴ മുന്നറിയിപ്പില്‍ മാറ്റം : മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം.  ഇന്ന് അഞ്ചു ജില്ലകളില്‍ മാത്രമാണ് മഴ മുന്നറിയിപ്പ് ഉണ്ടായിരുന്നത്. പുതുക്കിയ മഴ മുന്നറിയിപ്പ് അനുസരിച്ച് ഒന്‍പത് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രവും ശക്തവുമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്കന്‍ കേരളത്തിലാണ് ശക്തമായ മഴ തുടരുന്നത്.

ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴ പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് കണക്കുകൂട്ടുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ട്രോളിംഗ് നിരോധനം ജൂണ്‍ ഒമ്പത് അര്‍ധരാത്രി മുതല്‍

തിരുവനന്തപുരം : ഈ വര്‍ഷത്തെ ട്രോളിംഗ് നിരോധനം ജൂണ്‍ ഒമ്പത് അര്‍ധരാത്രി മുതല്‍ നിലവിൽ വരും . ജൂലൈ 31 വരെ നീളുന്ന 52 ദിവസമാണ് നിരോധന കാലയളവ്. മത്സ്യസമ്പത്ത് സുസ്ഥിരമായി നിലനിർത്തുന്നതിനും...

ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി എൻഡിഎ വിട്ടു

കോഴിക്കോട്: സികെ ജാനുവിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ രാഷ്ട്രീയ പാർട്ടി എൻഡിഎ വിട്ടു. എൻഡിഎയിൽ നിന്ന് അവഗണന നേരിട്ടതായി സികെ ജാനു പറഞ്ഞു. ഇതേതുടർന്നാണ് സികെ ജാനു അടക്കമുള്ള ജനാധിപത്യ രാഷ്ട്രീയ പാർട്ടി പ്രവർത്തകർ...
- Advertisment -

Most Popular

- Advertisement -