Thursday, September 10, 2026
No menu items!

subscribe-youtube-channel

HomeNewsAranmulaആറന്മുള പാർഥസാരഥി...

ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ വള്ളസദ്യക്ക് തുടക്കമാകുന്നു

ആറന്മുള : പാർഥസാരഥി ക്ഷേത്രത്തിൽ വള്ളസദ്യക്കാലത്തിന് തുടക്കമാകുന്നു. വഴിപാട് വള്ള സദ്യകളിൽ പങ്കെടുക്കാൻ പള്ളിയോടങ്ങൾ നീരണയാനുള്ള ഒരുക്കത്തിൽ. പള്ളിയോടസേവാസംഘത്തിന്റെ നേതൃത്വത്തിൽ ജൂലായ് 19-ന് ആണ് വള്ള സദ്യക്കാലത്തിന് തുടക്കമാകുന്നത്.

19 ന്ഉച്ചയ്ക്ക് 12-ന് ദേവസ്വംമന്ത്രി കെ. മുരളീധരൻ വള്ളസദ്യ ഉദ്ഘാടനംചെയ്യും. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി പങ്കെടുക്കും. സെപ്റ്റംബർ 16 വരെ നടക്കുന്ന സദ്യകളിൽ, ഇടക്കുളംമുതൽ ചെന്നിത്തലവരെയുള്ള 52 പള്ളിയോടക്കരകൾ പങ്കെടുക്കും.

19-ന് രാവിലെ ഏഴിന് കൊടിമരച്ചുവട്ടിൽ വഴിപാടുകാരൻ  നെൽപ്പറകൾ നിറയ്ക്കുന്നതോടെ ചടങ്ങുകൾക്ക് തുടക്കമാകും. ക്ഷേത്രക്കടവിലെത്തുന്ന പള്ളിയോടത്തെ, വഴിപാട്‌ നടത്തുന്ന ഭക്തനും പള്ളിയോടസേവാസംഘം ഭാരവാഹികളും ചേർന്ന് ക്ഷേത്രത്തിനുള്ളിലേക്ക് സ്വീകരിക്കും. ആനക്കൊട്ടിലിലെത്തി, കൊടിമരച്ചുവട്ടിലൂടെ ക്ഷേത്രപ്രദക്ഷിണം പൂർത്തിയാക്കി സദ്യാലയത്തിലെ നിലവിളക്കിൽ ദീപം തെളിയിക്കും.

തുടർന്ന് വിളക്കിനുമുൻപിൽ വിഭവങ്ങൾ വിളമ്പിത്തുടങ്ങുന്നതോടെ രണ്ട് മാസം നീളുന്ന വള്ളസദ്യ വഴിപാടുകൾക്ക് ആരംഭമാകും. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വോട്ടെണ്ണലിന് കേന്ദ്ര ജീവനക്കാരെ നിയോഗിച്ചതിനെതിരായ മമതയുടെ ഹർജി സുപ്രീംകോടതി തള്ളി

ന്യൂഡൽഹി : പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണലിന് പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരെ മാത്രം നിയോഗിച്ചതിനെതിരായ മമത ബാനെര്ജിയുടെ ഹർജി സുപ്രീംകോടതി തള്ളി.കേന്ദ്രസർക്കാർ ഉദ്യോഗസ്ഥരെ നിയമിച്ച തിരഞ്ഞെടുപ്പ് കമ്മിഷൻ നടപടി നിയമവിരുദ്ധമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി...

പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി : നാളെ 9 മണിക്ക് മുന്‍പായി കയറുന്ന  യാത്രക്കാർക്ക് ഈ ആനുകൂല്യം ലഭിക്കില്ല

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ സ്ത്രീ യാത്രക്കാർക്കായി യുഡിഎഫ് സർക്കാർ നടപ്പിലാക്കുന്ന പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി നാളെ മുതൽ നിലവിൽ വരും. ജൂൺ 15-ന് രാവിലെ 8.30-ന്  മുഖ്യമന്ത്രി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കും. ഉദ്ഘാടനത്തിന് ശേഷം...
- Advertisment -

Most Popular

- Advertisement -