Thursday, September 17, 2026
No menu items!

subscribe-youtube-channel

HomeNewsഗൾഫിലെ ജോലി...

ഗൾഫിലെ ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയ പ്രവാസിയും കുടുംബവും ആത്മഹത്യയ്ക്ക് ശ്രമിച്ചു : രണ്ട് പേർ മരിച്ചു

തൃശ്ശൂർ : കുന്നംകുളത്ത് ഗൾഫിലെ ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയ പ്രവാസിയും കുടുംബവും ആത്മഹത്യയ്ക്ക് ശ്രമിച്ചു. പഴഞ്ഞി അരുവായിൽ മടക്കനാക്കൽ വീട്ടിൽ സിബിയും കുടുംബവുമാണ് ആത്മഹത്യാശ്രമം നടത്തിയത്. സിബി (50), മകൾ അലീന (18) എന്നിവർ മരിച്ചു. ഭാര്യ ബീന (40), മകൻ ആദിത്യൻ (17) എന്നിവർ ചികിത്സയിലാണ്.

ഖത്തറിൽ ഡിസൈനറായി ജോലിചെയ്തിരുന്ന സിബി ജോലി നഷ്ടപ്പെട്ട് ശനിയാഴ്ചയാണ് നാട്ടിലെത്തിയത് .വിഷം കഴിച്ച സിബി കിണറ്റിൽ ചാടുകയായിരുന്നു. അമ്മയെയും മകളെയും വീട്ടിനുള്ളിൽ തൂങ്ങിയ നിലയിലുമാണ് കണ്ടെത്തിയത്. വിഷം കഴിച്ച മകന്‍ ആദിത്യനാണ് രാവിലെ അഞ്ച് മണിയോടെ കുന്നംകുളം പോലീസ് സ്റ്റേഷനിൽ വിവരമറിയിച്ചത്. പോലീസ് ജീപ്പിലാണ് അത്യാസന്നനിലയിലായവരെ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്.വീട്ടില്‍ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

റഷ്യൻ മുങ്ങിക്കപ്പലിനെ കടൽ ഡ്രോൺ ഉപയോഗിച്ച് തകർത്ത് യുക്രെയ്ൻ

കീവ് : റഷ്യൻ മുങ്ങിക്കപ്പലിനെ കടൽ ഡ്രോൺ ഉപയോഗിച്ച് തകർത്തെന്ന് യുക്രെയ്ൻ അവകാശപ്പെട്ടു.കരിങ്കടൽ തീരത്തെ നോവോറോസിസ്കിലെ നാവികത്താവളത്തിലാണ് ഡ്രോൺ ആക്രമണമുണ്ടായത്. ഇതിന്റെ വിഡിയോയും യുക്രെയ്ൻ പുറത്തുവിട്ടു. യുക്രെയ്ന്റെ രഹസ്യ ഡ്രോണായ ‘സബ് സീ...

തദ്ദേശ തിരഞ്ഞെടുപ്പ്: സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് ഒക്ടോബര്‍ 13 മുതല്‍

പത്തനംതിട്ട: തദ്ദേശ  സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി സംവരണ മണ്ഡലങ്ങള്‍ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് ഒക്ടോബര്‍ 13, 14, 15, 18, 21 തീയിതികളില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. 13 ന് രാവിലെ...
- Advertisment -

Most Popular

- Advertisement -