Tuesday, September 22, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaസർക്കാർ ഓട്ടോറിക്ഷ...

സർക്കാർ ഓട്ടോറിക്ഷ സർവീസ് കോർപ്പറേഷൻ ആരംഭിക്കണം: ജി സുധാകരൻ എംഎൽഎ

ആലപ്പുഴ: സാധാരണക്കാരുടെ വാഹനമാണ് ഓട്ടോറിക്ഷയെന്നും സർക്കാർ ഓട്ടോറിക്ഷ സർവീസ് കോർപ്പറേഷൻ ആരംഭിക്കണമെന്നും ജി സുധാകരൻ എംഎൽഎ പറഞ്ഞു. സംസ്ഥാന സർക്കാരിൻ്റെ 100 ദിന കർമ്മപരിപാടികളുടെ ഭാഗമായി ലീഗൽ മെട്രോളജി വകുപ്പ് സംഘടിപ്പിക്കുന്ന ഓട്ടോറിക്ഷ ഫെയർ മീറ്ററുകളുടെ പഞ്ചായത്ത്, നഗരസഭ വെരിഫിക്കേഷൻ ക്യാമ്പുകളുടെ അമ്പലപ്പുഴ താലൂക്കുതല ഉദ്ഘാടനവും ഫ്ലാഗ് ഓഫും പുറക്കാട് എസ്.എൻ.എം. എച്ച്.എസ്.എസ്. ഓഡിറ്റോറിയത്തിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു എം. എൽ.എ.

ഓട്ടോറിക്ഷ തൊഴിലാളികൾക്ക് സർക്കാർ കൂടുതൽ സേവന വേതന വ്യവസ്ഥകൾ കൊണ്ടുവരണമെന്നും സാധാരണക്കാരായ ജനങ്ങൾക്ക് യഥാർത്ഥ അളവിലും തൂക്കത്തിലും സത്യസന്ധമായും സേവനങ്ങൾ ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കാൻ എല്ലാ പഞ്ചായത്തിലും ലീഗൽ മെട്രോളജി സംവിധാനം ആരംഭിക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.

ഇത്തരത്തിലുള്ള നവീന ചിന്തകളാണ് ഭരണമെന്നും എംഎൽഎ പറഞ്ഞു.
ഓട്ടോറിക്ഷ ഫെയർ മീറ്ററുകളുടെ പുനഃപരിശോധനയ്ക്കും മുദ്രവെക്കലിനും തൊഴിലാളികൾ ലീഗൽ മെട്രോളജി ഓഫീസുകളിൽ പോകേണ്ടി വരുന്നതിന്റെ ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനാണ് അതത് പ്രദേശങ്ങളിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് സമീപം ഇത്തരത്തിൽ ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്.

തൊഴിലാളികളുടെ കാലങ്ങളായുള്ള ഈ ആവശ്യം അംഗീകരിച്ചാണ് വെരിഫിക്കേഷൻ ക്യാമ്പുകൾ 100 ദിന കർമ്മ പരിപാടിയുടെ ഭാഗമാക്കിയത്.
ഉദ്ഘാടന ചടങ്ങിൽ അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മനീഷ് എം പുറക്കാട് അധ്യക്ഷത വഹിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വിമാനത്തിന്റെ പിൻടയറിൽ ഒളിച്ച് അഫ്​ഗാൻ ബാലൻ ഇന്ത്യയിലെത്തി

ന്യൂഡൽഹി : വിമാനത്തിനടിയിൽ വീൽ അറയിൽ ഒളിച്ച് 13 വയസ്സുള്ള അഫ്ഗാൻ ബാലൻ അഫ്ഗാനിസ്ഥാനിൽ നിന്ന് ഇന്ത്യയിലെത്തി .കാബൂളിലെ ഹമീദ് കർസായി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്ന് ഞായറാഴ്ച്ച രാവിലെ 8:46 ന് പുറപ്പെട്ട...

ഷവർമ പ്രത്യേക പരിശോധന : 45 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് ഷവർമ വിൽപന നടത്തുന്ന സ്ഥാപനങ്ങൾ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് അറിയുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പ് 1557 പ്രത്യേക പരിശോധനകൾ നടത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. കഴിഞ്ഞ 5, 6...
- Advertisment -

Most Popular

- Advertisement -