Tuesday, September 22, 2026
No menu items!

subscribe-youtube-channel

HomeNewsകെ എസ്...

കെ എസ് ആർ ടി സി പിങ്ക് ബസ്- ലേഡീസ് ഒൺലി സർവീസ് ഉത്ഘാടനം ചെയ്‌തു

തിരുവനന്തപുരം : കെ എസ് ആർ ടി സി ‘പിങ്ക് ബസ്’- ലേഡീസ് ഒൺലി സർവീസിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ മന്ത്രി സി പി ജോൺ നിർവഹിച്ചു. തൊഴിൽ ചെയ്യുന്ന സ്ത്രീകൾക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

ടെക്‌നോപാർക്ക് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന വനിതകൾക്ക് രാത്രികാല യാത്രയിൽ സുരക്ഷ ഉറപ്പാക്കുന്നതിനായി രാത്രി എട്ടിനും പത്തിനും പിങ്ക് ബസ് സർവീസുകൾ നടത്തും. വൈകാതെ മറ്റു ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിക്കുമെന്നും യാത്രക്കാരുടെ ആവശ്യങ്ങൾ വിലയിരുത്തി റൂട്ടുകളും സമയക്രമവും ശാസ്ത്രീയമായി നിശ്ചയിക്കുമെന്നും മന്ത്രി പറഞ്ഞു.

രാത്രി സർവീസുകൾക്ക് പുറമെ പകൽ സമയങ്ങളിലും പിങ്ക് ബസിന്റെ സേവനം ലഭ്യമാക്കും. ട്രെയിനിൽ എത്തുന്ന സ്ത്രീകൾ, ചെറിയ കുട്ടികളുമായി യാത്ര ചെയ്യുന്ന അമ്മമാർ, രോഗികൾ തുടങ്ങിയവർക്ക് മെഡിക്കൽ കോളേജിലേക്ക് സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നതിനായാണ് രാവിലെ പിങ്ക് ബസ് സർവീസുകൾ ക്രമീകരിച്ചിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

 

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lottery Results : 17-03-2025 Win Win W-813

1st Prize Rs.7,500,000/- (75 Lakhs) WX 659533 (MOOVATTUPUZHA) Consolation Prize Rs.8,000/- WN 659533 WO 659533 WP 659533 WR 659533 WS 659533 WT 659533 WU 659533 WV 659533 WW...

കോടിമത പാലത്തിൻറെ അപ്രോച്ച് റോഡിൽ അറ്റകുറ്റപ്പണി: എംസി റോഡിൽ ജൂലൈ രണ്ടു മുതൽ ഗതാഗത നിയന്ത്രണം

കോട്ടയം : കോടിമത പാലത്തിൻറെ അപ്രോച്ച് റോഡിൽ അറ്റകുറ്റപ്പണികൾ നടത്തുന്നതിനാൽ ജൂലൈ രണ്ട്  രാവിലെ 10  മുതൽ ഒരാഴ്ചത്തേക്ക് കോടിമത പാലം വഴിയുള്ള ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. തിരുവനന്തപുരം ഭാഗത്ത് നിന്നും എറണാകുളം ഭാഗത്തേക്ക്...
- Advertisment -

Most Popular

- Advertisement -