Friday, July 24, 2026
No menu items!

subscribe-youtube-channel

HomeNewsഇന്ത്യയടക്കം 60...

ഇന്ത്യയടക്കം 60 രാജ്യങ്ങൾക്ക് ഇറക്കുമതി തീരുവ കൂട്ടി ട്രംപ്

ന്യൂഡൽഹി : ഇന്ത്യയുൾപ്പെടെ 60 രാജ്യങ്ങൾക്കുമേൽ‌ പുതിയ തീരുവ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണൾ‌ഡ് ട്രംപ്.നിലവിലുള്ള 10% തീരുവയുടെ കാലാവധി ഇന്ന് അവസാനിക്കാനിരിക്കേയാണ് പുതിയ പ്രഖ്യാപനം.10% മുതൽ 12.5% വരെയാണ് തീരുവ.

യുകെ, ചൈന, യൂറോപ്യൻ യൂണിയൻ, കാനഡ, ജപ്പാൻ, ഇന്ത്യ എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങൾക്കു മേലാണ് തീരുവ . നിർബന്ധിത തൊഴിലിലൂടെ ഉത്പാദിപ്പിച്ചവ അമേരിക്കയിലേക്കുള്ള കയറ്റുമതിയിലൂടെ അനധികൃത നേട്ടമുണ്ടാക്കിയെന്ന് ആരോപിച്ചാണ് ട്രംപിന്റെ പുതിയ തീരുവ.അമേരിക്കയിലേക്കുള്ള 99.4% ഉൽപന്നങ്ങൾക്കും പുതിയ തീരുവ ബാധകമാണ്.

ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 10 ശതമാനവും ചില രാജ്യങ്ങൾക്ക് 12.5 ശതമാനവുമാണ് ഇറക്കുമതി തീരുവ.ആദ്യം ഇന്ത്യക്ക് 12.5 ശതമാനം താരിഫാണ് ഏർപ്പെടുത്തിയിരുന്നതെങ്കിലും ഇന്ത്യ അടുത്തിടെ തൊഴിൽ ചൂഷണങ്ങൾക്കെതിരെ പുതിയ നിയമങ്ങളും നടപടികളും കൊണ്ടുവന്നതിനെ തുടർന്ന് നിരക്ക് 10% ആയി കുറച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ദേശീയസുരക്ഷ: 88 ശതമാനം ജനങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇഷ്ടപ്പെടുന്നതായി സർവേ

ന്യൂഡൽഹി: മൂന്നാം മോദിസർക്കാരിന്റെ  ഒന്നാംവാർഷികം ആഘോഷിക്കുമ്പോൾ പ്രധാനമന്ത്രിയുടെ പ്രതിച്ഛായ വർധിച്ചെന്ന് പുതിയ സർവേ. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടി നൽകിയ ഓപ്പറേഷൻ സിന്ദൂറിനുശേഷം ദേശീയ സുരക്ഷാ വിഷയങ്ങളിൽ രാജ്യത്തെ 88 ശതമാനം ജനങ്ങളും പ്രധാനമന്ത്രി...

വോട്ട് ചെയ്യാൻ ഉപയോഗിക്കാം ഈ 13 തിരിച്ചറിയൽ രേഖകൾ

തിരുവനന്തപുരം:ലോക്സഭ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിന് പോളിങ് ബൂത്തിൽ എത്തുമ്പോൾ തിരിച്ചറിയിൽ രേഖയായി ഉപയോഗിക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന ഫോട്ടോ ഐഡി കാർഡ് (എപിക്) ആണ്. എന്നാൽ എപിക് കാർഡ് കൈവശമില്ലാത്തവർക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ...
- Advertisment -

Most Popular

- Advertisement -