Thursday, September 24, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaരാജാകേശവദാസ് നീന്തൽക്കുളം...

രാജാകേശവദാസ് നീന്തൽക്കുളം അന്താരാഷ്ട്ര മത്സരവേദിയാക്കി മാറ്റണം: ജില്ലാ കളക്ടർ

ആലപ്പുഴ: രാജാകേശവദാസ് നീന്തൽക്കുളം അന്താരാഷ്ട്ര മത്സര വേദിയാക്കി മാറ്റണമെന്ന് ജില്ലാ കളക്ടർ ഷാജി വി. നായർ പറഞ്ഞു. നവീകരിച്ച രാജാകേശവദാസ് നീന്തൽ ക്കുളത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലയിലെ കായിക മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാൻ സംസ്ഥാന സ്പോർട് കൗൺസിൽ സെക്രട്ടറിയുടെ സാന്നിധ്യത്തിൽ ചർച്ച നടത്തുമെന്നും അതിനായി അദ്ദേഹത്തെ ആലപ്പുഴയിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും ജില്ല കളക്ടർ പറഞ്ഞു. പൂളിലെ ജലദൗർലഭ്യം പരിഹരിക്കുന്നതിന് കുഴൽ കിണർ സ്ഥാപിക്കുന്നതിന് സി.എസ്.ആർ ഫണ്ട് കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന നീന്തൽ താരങ്ങളുടെ പ്രദർശന മത്സരം ജില്ലാ കളക്ടർ ഫ്ലാഗ് ഓഫ് ചെയ്തു. ദേശീയ മത്സരത്തിൽ പങ്കെടുക്കുന്ന റോവിങ് താരങ്ങൾക്കുള്ള സ്പോർട്സ് കിറ്റ് വിതരണവും കളക്ടർ നിർവഹിച്ചു. ചടങ്ങിൽ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് വി.ജി. വിഷ്‌ണു അധ്യക്ഷത വഹിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചേർത്തല- തുറവൂർ- പമ്പ കെഎസ്ആർടിസി ബസ് സർവീസ് ഫ്‌ലാഗ് ഓഫ് ചെയ്തു

ചേർത്തല: ചേർത്തല- തുറവൂർ- പമ്പ കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസ് സർവീസ് മന്ത്രി പി പ്രസാദ് ഫ്‌ലാഗ് ഓഫ് ചെയ്തു. കൃഷിമന്ത്രി പി പ്രസാദിന്റെ ആവശ്യപ്രകാരമാണ് മണ്ഡല- മകരവിളക്ക് കാലത്ത് തുറവൂർ മഹാക്ഷേത്രത്തെയും...

തിരുവല്ലയിലെ കരുതലും കൈത്താങ്ങും അദാലത്ത് : നെടുമ്പ്രം നിവാസികളുടെ പൊതുകാര്യത്തിലും തത്സമയ പരിഹാരം

തിരുവല്ല: നെടുമ്പ്രം പഞ്ചായത്ത് നിവാസികള്‍ക്ക് വ്യവസായവകുപ്പ് മന്ത്രി പി രാജീവിന്റെ കരുതല്‍ തുണയായി. പഞ്ചായത്തില്‍ പൊതു ശ്മശാനമെന്ന ഭരണ സമിതിയുടെ ആവശ്യം തിരുവല്ല താലൂക്ക് അദാലത്തില്‍ പരിഹാരമാകുന്നു. നാലായിരത്തിലധികം ജനസംഖ്യയുള്ള പഞ്ചായത്തില്‍ ഈ...
- Advertisment -

Most Popular

- Advertisement -