Saturday, October 3, 2026
No menu items!

subscribe-youtube-channel

HomeNew Delhiതനിക്കെതിരെയും അമ്മയ്‌ക്കെതിരെയും...

തനിക്കെതിരെയും അമ്മയ്‌ക്കെതിരെയും അധിക്ഷേപമുണ്ടായി ; താൻ മാപ്പ് നൽകുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി : ജന്തര്‍ മന്തറില്‍ നടന്ന പ്രതിഷേധത്തിനിടെ തനിക്കെതിരെയും അന്തരിച്ച മാതാവിനെതിരെയും അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയ യുവാക്കൾക്ക് താൻ മാപ്പ് നൽകുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്കാര സമ്പന്നമായ ഒരു സമൂഹത്തിലും സ്ഥാനമില്ലാത്ത ഭാഷയാണ് ചില യുവാക്കൾ ഉപയോഗിച്ചത്. തനിക്കെതിരെ മാത്രമല്ല, അന്തരിച്ച തന്‍റെ അമ്മയ്ക്കെതിരെയും അധിക്ഷേപങ്ങൾ ഉയർന്നു .

അധിക്ഷേപം ഒരു പ്രശ്‌നത്തിനും പരിഹാരമല്ലെന്നും വഴിതെറ്റിപ്പോയവരെ ശിക്ഷിക്കുന്നതിനേക്കാള്‍ ശരിയായ വഴി കാണിച്ചുകൊടുക്കുകയാണ് സമൂഹം ചെയ്യേണ്ടതെന്നും പ്രധാനമന്ത്രി പറഞ്ഞു.അവരെ താന്‍ വ്യക്തിപരമായി ക്ഷമിക്കുന്നുവെന്നും സമൂഹവും അതേ മനോഭാവം സ്വീകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വീണയ്ക്ക് വീണ്ടും സമൻസ് അയച്ച് ഇഡി : ബുധനാഴ്ച ഹാജരാകാൻ നിർദേശം

കൊച്ചി : സി.എം.ആർ.എൽ.-എക്സാലോജിക് മാസപ്പടി കേസിൽ ടി. വീണയ്ക്ക് വീണ്ടും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) സമൻസ് അയച്ചു .ബുധനാഴ്ച കൊച്ചി ഓഫീസിൽ ചോദ്യം ചെയ്യലിന് നേരിട്ട് ഹാജരാകാനാണ് നിർദേശം. വെള്ളിയാഴ്ച ഹാജരാകാൻ കഴിയില്ലെന്ന്...

അടുത്ത അഞ്ചു ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യത

തിരുവനന്തപുരം : അടുത്ത അ‍‍ഞ്ച് ദിവസം സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് .വിവിധ ജില്ലകളിൽ ഓറഞ്ച്, യെലോ അലര്‍ട്ടുകൾ പ്രഖ്യാപിച്ചു. ഇന്ന് ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം,...
- Advertisment -

Most Popular

- Advertisement -