Thursday, October 8, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaമഴക്കെടുതി : ...

മഴക്കെടുതി :  റോഡ് ഗതാഗതം ദുഷ്‌കരമായ സാഹചര്യത്തില്‍  പുളിങ്കുന്നില്‍ നിന്ന് അധിക ബോട്ട് സര്‍വീസുകള്‍ തുടങ്ങി

ആലപ്പുഴ : മഴക്കെടുതിയിൽ റോഡ് ഗതാഗതം ദുഷ്‌കരമായ സാഹചര്യത്തില്‍  ജലഗതാഗത വകുപ്പ് പുളിങ്കുന്നില്‍ നിന്ന് അധിക ബോട്ട് സര്‍വീസുകള്‍ തുടങ്ങി. പുളിങ്കുന്ന് ജങ്കാര്‍ കടവില്‍ നിന്ന് നെടുമുടി, ആലപ്പുഴ, രാമങ്കരി, കിടങ്ങറ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സര്‍വീസുകളാണ് ക്രമീകരിച്ചിരിക്കുന്നത്.

റോഡ് ഗതാഗതം പല മേഖലകളിലും തടസ്സപ്പെട്ടതും കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നിര്‍ത്തിവെച്ചതും കാരണം കാവാലം, പുളിങ്കുന്ന് പ്രദേശങ്ങളിൽ നിന്ന് ചങ്ങനാശ്ശേരി, ആലപ്പുഴ മേഖലകളിലേക്കുള്ള യാത്രയ്ക്ക് നിലവില്‍ ബോട്ടുകളാണ് പ്രധാന ആശ്രയം.

ഇന്നത്തെ സര്‍വീസുകള്‍

– 10:15 AM – പുളിങ്കുന്ന് ജങ്കാര്‍ കടവ് – നെടുമുടി

– 10:30 AM – പുളിങ്കുന്ന് ജങ്കാര്‍ കടവ് – ആലപ്പുഴ

– 10:35 AM – പുളിങ്കുന്ന് – ആലപ്പുഴ

– 11:00 AM – നെടുമുടി – പുളിങ്കുന്ന്

– 11:45 AM – പുളിങ്കുന്ന് – രാമങ്കരി

– 12:00 PM – രാമങ്കരി – പുളിങ്കുന്ന്

– 12:15 PM – പുളിങ്കുന്ന് – നെടുമുടി

– 02:30 PM – നെടുമുടി – പുളിങ്കുന്ന്

– 03:15 PM – പുളിങ്കുന്ന് – രാമങ്കരി

– 03:30 PM – രാമങ്കരി – പുളിങ്കുന്ന്

– 04:15 PM – പുളിങ്കുന്ന് – നെടുമുടി വഴി ആലപ്പുഴ

– 04:30 PM – പുളിങ്കുന്ന് – കിടങ്ങറ

– 05:10 PM – കിടങ്ങറ – നെടുമുടി

നാളെ മുതല്‍ കൂടുതല്‍ സ്ഥിരം സര്‍വീസുകളും അടിയന്തര (എമര്‍ജന്‍സി) ബോട്ട് സര്‍വീസുകളും ആരംഭിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ജലഗതാഗത വകുപ്പ് അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇടിയോടും കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യത : ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം : തുലാവർഷത്തിനായി അന്തരീക്ഷ ഘടകങ്ങൾ അനുകൂലമായ സാഹചര്യത്തിൽ ഇടിയോടും കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഇന്ന് യെല്ലോ...

വി.എ .അരുൺകുമാറിന്റെ ഐ.എച്ച്.ആർ.ഡി ഡയറക്ടർ നിയമനം അന്വേഷിക്കാൻ ഹൈക്കോടതി ഉത്തരവ്

കൊച്ചി : മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ മകൻ വി.എ അരുൺകുമാറിന്റെ ഐ.എച്ച്.ആർ.ഡി ഡയറക്ടർ നിയമനം അന്വേഷിക്കാൻ ഹൈക്കോടതി ഉത്തരവ്. ഈ പദവി വഹിക്കാൻ അരുൺ കുമാറിനുള്ള യോഗ്യത പരിശോധിക്കണമെന്നാണ് ജസ്റ്റിസ്...
- Advertisment -

Most Popular

- Advertisement -