Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsപരുമല സെന്റ്...

പരുമല സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി നവീകരണം: ദേവാലയ കൂദാശ 14ന്

പരുമല: നവീകരിച്ച പരുമല സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയുടെ കൂദാശ 13,14 തീയതികളിൽ (വ്യാഴം, വെള്ളി) നിരണം ഭദ്രാസനാധിപൻ  ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്തായുടെ മുഖ്യകാർമികത്വത്തിൽ നടക്കും.
വിശുദ്ധ മാർത്തോമ്മാ ശ്ലീഹായാൽ സ്ഥാപിതമായ നിരണം പള്ളിയിൽനിന്ന് കൂദാശ വിളംബര പതാക ഘോഷയാത്ര ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം കേന്ദ്ര വൈസ് പ്രസിഡന്റ് ഫാ ജെയിൻ സി മാത്യു ഉദ്ഘാടനം ചെയ്തു.

നിരണം പള്ളി വികാരി ഫാ ഷിബു തോമസ് ആമ്പല്ലൂർ, വികാരി ഫാ സി വി ഉമ്മൻ, ഫാ ആൽവിൻ വർഗീസ് സഭാ മാനേജിങ് കമ്മിറ്റി അംഗങ്ങളായ സജി മാമ്പ്രക്കുഴി, മത്തായി റ്റി വർഗീസ്, ജോജി പി തോമസ്, ഭദ്രാസന കൗൺസിൽ അംഗങ്ങളായ ജോ ഇലഞ്ഞിമൂട്ടിൽ, ജോൺ മാത്യു, എബി തോമസ് നിരണം പള്ളി ട്രസ്റ്റീ ജോൺ വാലയിൽ, സെക്രട്ടറി തോമസ് ഫിലിപ്പ്, ട്രസ്റ്റീ എം വൈ വർഗീസ്, സെക്രട്ടറി ഇ ജി യോഹന്നാൻ, യുവജനപ്രസ്ഥാനം ഭാരവാഹികളായ ഫെബിൻ, ജിക്സൻ, ജിൻസ് എന്നിവർ നേതൃത്വം നൽകി.

13-ന് വൈകിട്ട് 5.30-ന് ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസിന്റെ കർമ്മീകത്വത്തിൽ സന്ധ്യാനമസ്കാരത്തെ തുടർന്ന് ദേവാലയ കൂദാശയുടെ ശുശ്രൂഷകൾ ആരംഭിക്കും.

14 -ന് രാവിലെ 7 ന് പ്രഭാതനമസ്കാരവും വിശുദ്ധ കുർബാനയെയും തുടർന്ന് രാവിലെ 9.30-ന് പൊതുസമ്മേളനം ആരംഭിക്കും. ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത അധ്യക്ഷതയിൽ അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ ഉദ്ഘാടനം ചെയ്യും.

നിരണം ഭദ്രാസന സെക്രട്ടറി റവ. ഫാ. അലക്സാണ്ടർ ഏബ്രഹാം, പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം സാം ഈപ്പൻ, കടപ്ര പഞ്ചായത്ത് പ്രസിഡന്റ് ലിജി ആർ. പണിക്കർ, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ. ഫ്രാൻസിസ് വി. ആന്റണി, പഞ്ഞയത്ത് വാർഡ് അംഗങ്ങളായ സജി എം.എൻ., ലളിത പ്രഹ്ലാദൻ എന്നിവർ ആശംസകൾ അർപ്പിക്കുമെന്ന് വികാരി ഫാ സി വി ഉമ്മൻ, ട്രസ്റ്റീ എം വൈ വർഗീസ്, സെക്രട്ടറി ഇ ജി യോഹന്നാൻ എന്നിവർ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മുഖ്യമന്ത്രി വി ഡി സതീശൻ ദേവലോകം അരമന സന്ദർശിച്ചു

കോട്ടയം: മുഖ്യമന്ത്രി വി.ഡി.സതീശൻ ഓർത്തഡോക്സ് സഭ  ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമന സന്ദർശിച്ചു. സഭാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ നേതൃത്വത്തിൽ അദ്ദേഹത്തെ സ്വീകരിച്ചു. മുൻസഭാധ്യക്ഷൻമാരുടെ കബറിടങ്ങളിൽ...

രോഗിയെ ആശുപത്രിയിലെത്തിക്കാൻ വന്ന അഗ്നിശമനസേനയുടെ വാഹനം വെള്ളക്കെട്ടിൽ കുടുങ്ങി

തിരുവല്ല:  കുറ്റൂർ തെങ്ങേലിയിൽ അത്യാസന്ന നിലയിലായ രോഗിയെ ആശുപത്രിയിലെത്തിക്കാൻ വന്ന അഗ്നിശമനസേനയുടെ വാഹനം വെള്ളക്കെട്ടിൽ കുടുങ്ങി. പിന്നീട് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്ന ലോറിയുടെ സഹായത്തോടെയാണ് വാഹനം കരകയറ്റിയത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് കുറ്റൂർ–തെങ്ങേലി റോഡിലെ...
- Advertisment -

Most Popular

- Advertisement -