Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsപെൺകുട്ടിയെ ലൈംഗിക...

പെൺകുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ പ്രതിക്ക്  തടവുശിക്ഷയും പിഴയും

പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ പ്രതിക്ക് 29 വർഷം തടവുശിക്ഷയും 1,16,000/- രൂപ പിഴയും വിധിച്ച്‌ പത്തനംതിട്ട അതിവേഗ പോക്സോ കോടതി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ  ഫേസ്ബുക്ക് വഴി പരിചയപ്പെട്ട് ബന്ധം സ്ഥാപിക്കുകയും തുടർന്ന് വീട്ടിലെത്തി ലൈംഗിക പീഡനത്തിന് ഇരയാക്കുകയും ചെയ്ത കേസിൽ കോഴിക്കോട് നരിക്കുന്നിയിൽ മണ്ണാറച്ചാലിൽ വീട്ടിൽ  സനോജിനെ (41) ആണ് കോടതി ശിക്ഷിച്ചത്.

പെൺകുട്ടിയുടെ വീട്ടിൽ എത്തി പ്രണയം നടിച്ചു കുട്ടിയെ വിശ്വസിപ്പിച്ച ഇയാൾ 2025 ജൂൺ മാസം 27നും 30നും ഇടയിലുള്ള  ദിവസങ്ങളിൽ തുടർച്ചയായി കുട്ടിയുടെ മേൽ ലൈംഗിക അതിക്രമം നടത്തി യതാണ് കേസിനാസ്പദമായ സംഭവം.
കോയിപ്രം പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ആയിരുന്ന ലിബി പി എം കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം പൂർത്തിയാക്കി ചാർജ് ഷീറ്റ് സമർപ്പിച്ച കേസിലാണ് പത്തനംതിട്ട അതിവേഗ പോക്സോ കോടതി ജഡ്ജി മഞ്ജിത്. ടി ശിക്ഷ വിധിച്ചത്.

കേസിന്റെ വിചാരണ നടപടികളിൽ പ്രോസീക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടർ അഡ്വ. റോഷൻ തോമസ് ഹാജരായി. കോടതി നടപടികളിൽ എസ്.ഐ. ഹസീന സഹായിയായി പ്രവർത്തിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച്  സിനഡ് ജൂൺ 17 ന്

തിരുവല്ല : കാലം ചെയ്ത ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാധ്യക്ഷൻ മോർ അത്തനാസിയോസ് യോഹൻ പ്രഥമന്റെ പിൻഗാമിയെ തിരഞ്ഞെടുക്കുന്നതിനുള്ള ആർച്ച് ബിഷപ്സ് സിനഡ് ജൂൺ 17 ന് സഭാ ആസ്ഥാനത്ത് നടക്കും. സഭയുടെ...

ഒരു രൂപക്ക് ഷൂ നൽകുമെന്ന വാഗ്ദാനം : കോഴിക്കോട് കടയ്ക്ക് മുൻപിൽ വൻ തിരക്ക് ; പോലീസ് ലാത്തി വീശി

കോഴിക്കോട് : കോഴിക്കോട് മാനാഞ്ചിറയിൽ ഒരുരൂപാ നോട്ടുമായി വരുന്ന ആദ്യ നൂറുപേർക്ക് ഷൂ സമ്മാനമായി നൽകുമെന്ന ഓഫറിന് പിന്നാലെ കടയ്ക്ക് മുൻപിൽ വൻ തിക്കും തിരക്കും .ട്രെൻഡ് ഫാക്ടറി എന്ന കടയുടമയാണ്  സോഷ്യൽ മീഡിയ...
- Advertisment -

Most Popular

- Advertisement -