Monday, August 17, 2026
No menu items!

subscribe-youtube-channel

HomeNewsഓണാഘോഷത്തിന്റെ മറവിൽ...

ഓണാഘോഷത്തിന്റെ മറവിൽ മയക്കുമരുന്നും കഞ്ചാവും ഒഴുക്കാൻ അനുവദിക്കില്ല : രമേശ് ചെന്നിത്തല

തിരുവനന്തപുരം : ഓണാഘോഷത്തിന്റെ മറവിൽ സംസ്ഥാനത്ത് മയക്കുമരുന്നും കഞ്ചാവും ഒഴുക്കാൻ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മുന്നറിയിപ്പ് നൽകി.ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായ ലഹരി പരിശോധയില്‍ വീഴ്ച വരുത്തുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. തൂഫാന്റെ ഭാഗമായി നിലവിൽ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്ത് വരികയാണെന്നും ഓണക്കാലത്ത് പരിശോധനകൾ കൂടുതൽ ശക്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ വി സിക്കെതിരെ എസ്എഫ്ഐ പ്രവർത്തകർ ശവമഞ്ചം ഒരുക്കി പ്രതിഷേധിച്ച സംഭവം തീർത്തും പ്രാകൃതമായ നടപടിയാണെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു.ഒരു കാരണവശാലും അനുവദിക്കാന്‍ പാടില്ലാത്തതാണ് നടന്നതെന്നും തെറ്റ് ചെയ്തവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

കാലടി സർവകലാശാലയിൽ നടന്ന പ്രതിഷേധങ്ങൾക്കിടെ തന്നെയയും സിൻഡിക്കേറ്റ് അംഗങ്ങളെയും കയ്യേറ്റം ചെയ്തുവെന്ന വി സി ഡോ. സിസ തോമസിന്റെ പരാതിയിൽ നാല് എസ്എഫ്ഐ പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു .പോലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും വി സിയെ ആക്രമിച്ചതിനുമായി രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിലാണ് അറസ്റ്റ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ദക്ഷിണാഫ്രിക്കയിൽ ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് 45 മരണം

കേപ് ടൗൺ: ദക്ഷിണാഫ്രിക്കയിൽ ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് 45 പേർ മരിച്ചു. ദക്ഷിണാഫ്രിക്കയിലെ വടക്കുകിഴക്കൻ പ്രവിശ്യയായ ലിംപോപോയിലാണ് സംഭവം. ബസിലുണ്ടായിരുന്ന 8 വയസുള്ള കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു.കുട്ടിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാലത്തിനു മുകളിൽ...

ദേശീയ ചലച്ചിത്ര പുരസ്കാര നിർണയത്തിനെതിരെ  വിമർശനവുമായി നടി ഉർവശി

തിരുവനന്തപുരം: ദേശീയ ചലച്ചിത്ര പുരസ്കാര നിർണയത്തിനെതിരെ  കർശന വിമർശനവുമായി നടി ഉർവശി. പുരസ്കാരങ്ങൾക്ക് പിന്നിൽ നീതി നിലനിൽക്കുന്നുണ്ടോ എന്ന കാര്യത്തിൽ സംശയമുണ്ടെന്ന് പ്രകടമാക്കിയ ഉർവശി, വിലയിരുത്തലിന്റെ മാനദണ്ഡങ്ങൾ എന്തെന്നത് ജനങ്ങൾക്ക് അറിയേണ്ടതായിട്ടുണ്ടെന്ന് അഭിപ്രായപ്പെട്ടു. വിജയരാഘവനെ...
- Advertisment -

Most Popular

- Advertisement -