Thursday, December 4, 2025
No menu items!

subscribe-youtube-channel

HomeNewsKottayamഭാര്യയുടെ കാമുകനെന്ന്...

ഭാര്യയുടെ കാമുകനെന്ന് സംശയം: ബന്ധുവിനെ കൊലപ്പെടുത്തി

കോട്ടയം:ഭാര്യയുടെ കാമുകനെന്ന് സംശയിച്ച് യുവാവ് ബന്ധുവിനെ കൊലപ്പെടുത്തി.കോട്ടയം വടവാതൂരിലാണ് സംഭവം.വണ്ടിപ്പെരിയാര്‍ സ്വദേശിയായ അജീഷ് ആണ് ബന്ധുവായ വടവാതൂർ സ്വദേശി രഞ്ജിത്തിനെ(40) കൊലപ്പെടുത്തിയത്. രഞ്ജിത്തിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് റിജോയ്ക്ക് പരുക്കേറ്റു.ഇന്നലെ രാത്രിയാണ് സംഭവം .പ്രതി അജീഷ് സ്ഥലത്തുനിന്നും രക്ഷപെട്ടു.

വടവാതൂര്‍ കവലയില്‍ രഞ്ജിത്തും സുഹൃത്തായ റിജോയും ജോലികഴിഞ്ഞ് ബസില്‍ വന്നിറങ്ങിയതായിരുന്നു .ഭാര്യയുടെ പിന്നാലെ നടക്കുകയാണെന്ന് ആരോപിച്ച്‌ വഴിയിൽ പതിയിരുന്ന അജീഷ്, രഞ്ജിത്തിനെയും സുഹൃത്തിനെയും വാക്കത്തി കൊണ്ട് ആക്രമിക്കുകയായിരുന്നു .രഞ്ജിത്തിനെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കരുണാനിധിയുടെ മകൻ എം.കെ.മുത്തു അന്തരിച്ചു

ചെന്നൈ : മുൻ തമിഴ് നാട് മുഖ്യമന്ത്രി കരുണാനിധിയുടെ മൂത്ത മകൻ എം.കെ.മുത്തു(77) അന്തരിച്ചു. ശനിയാഴ്ച രാവിലെ ഈസ്റ്റ് കോസ്റ്റ് റോഡിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. കരുണാനിധിയുടെ ആദ്യഭാര്യ പദ്മാവതിയിലുണ്ടായ മകനാണ് എം.കെ....

ബാര്‍ കോഴ ആരോപണം അന്വേഷിക്കണമെന്ന് എക്സൈസ് മന്ത്രി ഡിജിപിക്ക് കത്ത് നൽകി

തിരുവനന്തപുരം : വിവാദമായ ബാർ കോഴ ആരോപണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന എക്സൈസ് മന്ത്രി എംബി രാജേഷ് ഡിജിപി ഷെയ്‌ഖ് ദര്‍വേശ് സാഹിബിന് കത്ത് നൽകി. ശബ്ദ സന്ദേശത്തെക്കുറിച്ചും മദ്യനയത്തിൽ ഇളവ് വാഗ്ദാനം...
- Advertisment -

Most Popular

- Advertisement -