Wednesday, October 7, 2026
No menu items!

subscribe-youtube-channel

HomeNewsഓണത്തിരക്ക് :...

ഓണത്തിരക്ക് : ഗുരുവായൂരിൽ സ്പെഷൽ ദർശനത്തിനു നിയന്ത്രണം

തൃശൂർ: ഓണത്തോട് അനുബന്ധിച്ച് തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഗുരുവായൂരിൽ സ്പെഷൽ ദർശനത്തിനു നിയന്ത്രണം ഏർപ്പെടുത്തി.  ക്ഷേത്രത്തിൽ 25 മുതൽ 28 വരെ രാവിലെ 6 മുതൽ ഉച്ചയ്ക്ക് 2 വരെ സ്പെഷൽ ദർശനം ഉണ്ടാകില്ല. തിരുവോണനാളിൽ ഗുരുവായൂരപ്പന് ഓണപ്പുടവ സമർപ്പണം പുലർച്ചെ 4.30ന് നടക്കും.

ഊരാളൻ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ആദ്യ ഓണപ്പുടവ സമർപ്പിക്കുക. തുടർന്ന് ഉഷഃപൂജ വരെ ഭക്തർക്കും സമർപ്പിക്കാം. ഉത്രാട കാഴ്ചക്കുല സമർപ്പണം 25 -ന് രാവിലെ നടക്കും. കൊടിമരച്ചുവട്ടിൽ മേൽശാന്തി ആദ്യ കാഴ്ചക്കുല സമർപ്പിക്കും. തുടർന്ന് ഭക്തർക്കുള്ള അവസരമാണ്.

തിരുവോണ ദിവസം 2 നേരം മേളത്തോടെ കാഴ്ചശീവേലിയും രാത്രി വിളക്കെഴുന്നള്ളിപ്പും നടക്കും. 10,000 പേർക്ക് കാളൻ, ഓലൻ, എരിശേരി, അവിയൽ, പഴംപ്രഥമൻ, മോര്, വറുത്തുപ്പേരി, പപ്പടം, ഉപ്പിലിട്ടത് എന്നിവയടക്കമുള്ള പ്രസാദഊട്ട് രാവിലെ 9 മുതൽ അന്നലക്ഷ്മി ഹാളിലും തൊട്ടു ചേർന്ന പന്തലിലും ഉണ്ടായിരിക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് പ്ലാൻ ഫണ്ടിലെ കുറവ്; എൽഡിഎഫ്  മാർച്ചും ധർണയും ആഗസ്റ്റ് 3-ന്

തിരുവല്ല: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്ലാൻ ഫണ്ട്, പുതുക്കിയ ബജറ്റിൽ വെട്ടികുറച്ച് വികസന പ്രവർത്തനങ്ങൾ അവതാളത്തിലാക്കിയ യുഡിഎഫ് സർക്കാരിന്റെ നടപടിക്കെതിരെ  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് എൽഡിഎഫ് നേതൃത്വത്തിൽ മാർച്ചും ധർണയും ആഗസ്റ്റ് 3-ന് നടക്കും. തിരുവല്ല...

ബിജെപിയുടെ പുതിയ ദേശീയ അദ്ധ്യക്ഷനായി നിതിൻ നബീൻ ചുമതലയേറ്റു

ന്യൂഡൽഹി : ബിജെപിയുടെ12-ാമത് ദേശീയ അദ്ധ്യക്ഷനായി നിതിൻ നബീൻ ചുമതലയേറ്റു. ബിജെപിയുടെ ഏറ്റവും പ്രായം കുറഞ്ഞ അധ്യക്ഷനായാണ് 45 കാരനായ നിതിൻ എത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പുതിയ...
- Advertisment -

Most Popular

- Advertisement -