അമ്പലപ്പുഴ: അഖില ഭാരത അയ്യപ്പസേവ സംഘം അമ്പലപ്പുഴ ശാഖ വാർഷിക പൊതുയോഗം യൂണിയൻ സെക്രട്ടറി എം. കെ. ഓമനക്കുട്ടൻ നായർ ഉത്ഘാടനം ചെയ്തു. യൂണിയൻ മന്ദിരത്തിൽ കൂടിയ വാർഷിക പൊതുയോഗത്തിൽ പ്രസിഡന്റ് എൻ. മാധവൻ കുട്ടി നായർ അധ്യക്ഷനായി.
സമൂഹ പെരിയോൻ എൻ. ഗോപാലകൃഷ്ണ പിള്ള അനുഗ്രഹ പ്രഭാഷണം നടത്തി. സെക്രട്ടറി വി. ജെ. ശ്രീകുമാർ വലിയമഠം റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു.
ഭാരവാഹികൾ- എൻ. രാജേന്ദ്ര നാഥ് (പ്രസിഡന്റ് )കെ. ആർ. ശശിധരൻ പിള്ള (സെക്രട്ടറി )ശ്രീകുമാർ ചേരാവള്ളി (ഖജാൻജി )കെ. സി. ഹരികുമാർ (വൈസ് പ്രസിഡന്റ് )എം. രാജേഷ് (ജോ. സെക്രട്ടറി )വി. ജെ. ശ്രീകുമാർ വലിയമഠം,ജി.വിനോദ് കുമാർ, എൻ. മാധവൻ കുട്ടി നായർ (യൂണിയൻ പ്രതിനിധികൾ )എൻ. ഗോപാലകൃഷ്ണ പിള്ള (കേന്ദ്ര പ്രതിനിധി )





