Tuesday, August 25, 2026
No menu items!

subscribe-youtube-channel

HomeNewsമഴ മുന്നറിയിപ്പില്‍...

മഴ മുന്നറിയിപ്പില്‍ മാറ്റം : ആറു ജില്ലകളില്‍ ശക്തമായ മഴ

തിരുവനന്തപുരം : ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. നേരത്തെ ഇന്ന് വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയാണ് പ്രവചിച്ചിരുന്നത്. പുതുക്കിയ മഴ മുന്നറിയിപ്പ് അനുസരിച്ച് ഇന്ന് എല്ലാ ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പ് ഉണ്ട്.

ഒറ്റപ്പെട്ട തീവ്രവും ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നതെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു. ഇന്ന് എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴ പ്രതീക്ഷിക്കുന്നത്.

ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റു ജില്ലകളിലെല്ലാം ശക്തമായ മഴയ്ക്കുള്ള യെല്ലോ അലര്‍ട്ടാണ് പുറപ്പെടുവിച്ചിരിക്കുന്നത്. തിരുവോണ ദിവസമായ നാളെയോടെ (ബുധനാഴ്ച) മഴ ദുര്‍ബലമാകുമെന്നും കാലാവസ്ഥ വകുപ്പിന്റെ പ്രവചനത്തില്‍ വ്യക്തമാക്കുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മഹാരാഷ്ട്രയിൽ മഹായുതി സർക്കാർ അധികാരമേറ്റു

മുംബൈ : മഹാരാഷ്ട്രയിൽ ദേവേന്ദ്ര ഫഡ്‌നാവിസിന്റെ നേതൃത്വത്തിൽ മഹായുതി സഖ്യം അധികാരമേറ്റു .മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്നാവിസ് സത്യപ്രതിജ്ഞ ചെയ്തപ്പോൾ ശിവസേനാ നേതാവ് ഏകനാഥ് ഷിൻഡെയും എൻസിപി നേതാവ് അജിത് പവാറും ഉപമുഖ്യമന്ത്രിമാരായി അധികാരമേറ്റു....

പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥോത്സവത്തിലെ തിക്കും തിരക്കും : 500ൽ അധികം പേർക്ക് പരുക്ക്

ഭുവനേശ്വർ : പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയിൽ ഉണ്ടായ തിക്കിലും തിരക്കിലും 500 ലധികം പേർക്ക് പരിക്കേറ്റു.ആചാരത്തിന്റെ ഭാഗമായി ബലഭദ്ര ഭഗവാന്റെ രഥം വലിക്കുന്നതിനിടെയാണ് സംഭവം. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . ജനക്കൂട്ടത്തെ...
- Advertisment -

Most Popular

- Advertisement -