Tuesday, August 25, 2026
No menu items!

subscribe-youtube-channel

HomeEdathuaപടഹാരം പാലത്തിലൂടെ...

പടഹാരം പാലത്തിലൂടെ കെഎസ്ആർടിസി സർവീസ്

എടത്വ: പടഹാരം പാലത്തിലൂടെ കെഎസ്ആർടിസി സർവീസ് അനുവദിച്ചതായി റെജി ചെറിയാൻ എംഎൽഎ അറിയിച്ചു. ആലപ്പുഴ ഡിപ്പോയിൽ നിന്നു പൂപ്പള്ളി- ചമ്പക്കുളം- പടഹാരം -തകഴി വഴി തിരുവല്ലയിലേക്കാണു സർവീസ്.

തകഴി – നെടുമുടി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പടഹാരം പാലം പൂർത്തീകരിച്ചു ഗതാഗതത്തിനു തുറന്നു കൊടുത്തിട്ടും പൊതുഗതാഗത സംവിധാനം ഇല്ലാതിരുന്നത് പൊതുജനങ്ങൾക്കു പ്രയോജനം ലഭിച്ചിരുന്നില്ല.

ഗതാഗത മന്ത്രിയുമായി നടത്തിയ ചർച്ചയിൽ വരും ദിവസങ്ങളിൽ എടത്വ, ചങ്ങനാശേരി ഡിപ്പോകളിൽ നിന്നും ബസ് സർവീസ് ആരംഭിക്കുന്ന കാര്യം പരിഗണിക്കുമെന്ന് ഉറപ്പു ലഭിച്ചതായും എംഎൽഎ വ്യക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഓടിക്കൊണ്ടിരിക്കെ കെഎസ്ആര്‍ടിസി ബസിന്റെ ഡോര്‍ തുറന്നുപോയി : തെറിച്ചുവീണ് യാത്രക്കാരിക്ക് പരിക്ക്

തൃശൂർ : ഓടിക്കൊണ്ടിരിക്കുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്നും തെറിച്ചുവീണ് യാത്രക്കാരിക്ക് പരിക്ക്. അമ്പലക്കുന്ന് സ്വദേശി സീനത്തിനാണ് പരിക്കേറ്റത്. താമരശ്ശേരി ചുടലമുക്കില്‍ രാവിലെ എട്ടുമണിയോടെയാണ് സംഭവം. നിലമ്പൂരില്‍ നിന്നും മാനന്തവാടി വഴി ഇരിട്ടിയിലേക്ക് പോകുന്ന ബസ്സിലാണ്...

സൗന്ദര്യമില്ല,ജോലിയില്ല : ഭർതൃപീഡനത്തിൽ യുവതി ആത്‍മഹത്യ ചെയ്‌തെന്ന് ആരോപണം

മലപ്പുറം : എളങ്കൂരില്‍ ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച കേസില്‍ ഭർതൃപീഡനം ആരോപിച്ച് കുടുംബം .പൂക്കോട്ടുംപാടം സ്വദേശി വിഷ്ണുജ (25) കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ഭർതൃവീട്ടിൽ തൂങ്ങിമരിച്ചത്. സൗന്ദര്യവും ജോലിയുമില്ലെന്നും സ്ത്രീധനം കുറവാണ് എന്നും കുറ്റപ്പെടുത്തി...
- Advertisment -

Most Popular

- Advertisement -