കഠ്മണ്ഡു : നേപ്പാളിൽ വീണ്ടും പ്രളയ മുന്നറിയിപ്പ്.നേപ്പാൾ-ചൈന അതിർത്തിയിൽ മണ്ണിടിച്ചിലിനെ തുടർന്ന് രൂപപ്പെട്ട തടാകം കവിഞ്ഞൊഴുകാൻ തുടങ്ങിയതോടെ രക്ഷാപ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചു.ടിബറ്റൻ ഭാഗത്തുള്ള ഒരു അണക്കെട്ട് വീണ്ടും തകർന്നതായും ശക്തമായ വെള്ളമൊഴുക്ക് ഉണ്ടായതോടെ ത്രിശൂലി നദിയിലെ ജലനിരപ്പ് ഉയരുമെന്ന ഭീതിയിൽ ആളുകളെ വീണ്ടും ഒഴിപ്പിക്കുകയാണെന്ന് നേപ്പാൾ പൊലീസ് അറിയിച്ചു.ബുധനാഴ്ച ഉണ്ടായ പ്രളയത്തിൽ 472 പേർ മരിക്കുകയും 1,500ലധികം ആളുകളെ കാണാതാവുകയും ചെയ്തിട്ടുണ്ട്.





