Saturday, August 29, 2026
No menu items!

subscribe-youtube-channel

HomeNewsഗുരുവായൂർ റെയിൽവേ...

ഗുരുവായൂർ റെയിൽവേ സ്റ്റേഷനിൽ ബജറ്റ് ഹോട്ടൽ പദ്ധതിയുമായി ദക്ഷിണ റെയിൽവേ

തൃശൂർ :  ഗുരുവായൂരിലെത്തുന്ന ഭക്തർക്കും യാത്രക്കാർക്കും മിതമായ നിരക്കിൽ താമസസൗകര്യം ഒരുക്കുന്നതിനു ഗുരുവായൂർ റെയിൽവേ സ്റ്റേഷനിൽ ബജറ്റ് ഹോട്ടൽ പദ്ധതിയുമായി ദക്ഷിണ റെയിൽവേ. ഒന്നാം നിലയിൽ നിർദിഷ്ട ഹോട്ടലിനായി കണ്ടെത്തിയ സ്ഥലത്തു നിലവിൽ 9 വിശ്രമ മുറികളും 2 ഡോർമിറ്ററിയുമുണ്ട്. ഇവിടെ താമസ സൗകര്യത്തിനു കൂടുതൽ മുറികൾ നിർമിച്ച് അടിസ്ഥാന സൗകര്യങ്ങൾ വിപുലീകരിച്ചുള്ള ബജറ്റ് ഹോട്ടലാണ് റെയിൽവേ ലക്ഷ്യമിടുന്നത്.

ഇതിനായി ത്രീ സ്റ്റാർ സൗകര്യങ്ങളോടെയുള്ള ഹോട്ടൽ നടത്തുന്നതിനു ദക്ഷിണ റെയിൽവേ തിരുവനന്തപുരം ഡിവിഷന്റെ കമേഴ്സ്യൽ വിഭാഗം ഇ ടെൻഡർ ക്ഷണിച്ചു. അധികമായി പതിനഞ്ചോളം മുറികൾ നിർമിക്കാനുള്ള സ്ഥലമുണ്ടെന്നാണു വിലയിരുത്തൽ. ശുചിമുറിയോടു കൂടിയ താമസ മുറികൾ കൂടാതെ റസ്റ്ററന്റ്, ലോബി, ബാൽക്കണി, കാത്തിരിപ്പ് കേന്ദ്രം, യാത്രാസഹായ ഡെസ്ക്, വർക്ക്/ബിസിനസ് സെന്റർ തുടങ്ങിയ അധിക സൗകര്യങ്ങളും ഒരുക്കാനാണ് പദ്ധതി.

കേരളത്തിൽ ഇത്തരത്തിലുള്ള ആദ്യ സംരംഭമായതിനാൽ പ്രമുഖ ഹോട്ടൽ ബ്രാൻഡുകളടക്കം ടെൻഡറിൽ പങ്കെടുക്കുമെന്നാണു പ്രതീക്ഷ. നവീകരണം, പ്രവർത്തനം, പരിപാലനം, കൈമാറ്റം മാതൃകയിലുള്ള ടെൻഡറുകൾ സെപ്റ്റംബർ 23 വരെ ഓൺലൈനായി സമർപ്പിക്കാം. ബജറ്റ് ഹോട്ടലിൽ നൽകേണ്ട സൗകര്യ–സേവനങ്ങളുടെ പട്ടികയും ടെൻഡർ ക്ഷണിച്ചുള്ള നോട്ടിസിൽ നൽകിയിട്ടുണ്ട്.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വിജ്ഞാന ആലപ്പുഴ തൊഴിൽമേള: ജോലി ലഭിച്ചവര്‍ക്ക് യാത്രയയപ്പ് നല്‍കി

ആലപ്പുഴ: വിജ്ഞാന ആലപ്പുഴ മെഗാതൊഴിൽമേളയുടെ ഭാഗമായി സിയറ്റ് കമ്പനിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർഥികളെ ആലപ്പുഴ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ യാത്രയാക്കി. ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എം വി...

കോഴിക്കോട് ബസ് മറിഞ്ഞ് നിരവധി പേർക്ക് പരുക്ക്

കോഴിക്കോട് : കോഴിക്കോട് നിയന്ത്രണം വിട്ട ബസ് മറിഞ്ഞ് ഇരുപതോളം പേർക്ക് പരുക്കേറ്റു.ഇന്ന് വൈകിട്ട് മെഡിക്കൽ കോളജ് റൂട്ടിൽ ഓടുന്ന സ്വകാര്യ ബസാണ് മറിഞ്ഞത്.അമിത വേഗതയിലെത്തിയ ബസ് അരയിടത്തുപാലത്തിൽ വച്ച് നിയന്ത്രണം വിട്ട്...
- Advertisment -

Most Popular

- Advertisement -