Sunday, August 30, 2026
No menu items!

subscribe-youtube-channel

HomeNewsഓണം വാരാഘോഷത്തിന്...

ഓണം വാരാഘോഷത്തിന് ഇന്ന് സമാപനം: ഘോഷയാത്ര ഉപരാഷ്ട്രപതി ഫ്ലാഗ് ഓഫ് ചെയ്യും

തിരുവനന്തപുരം : സംസ്ഥാന ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്ന ഓണം വാരാഘോഷം ഇന്ന് സമാപിക്കും. ഇതിന്റെ ഭാഗമായിട്ടുള്ള വർണ്ണാഭമായ സാംസ്‌കാരിക ഘോഷയാത്ര വൈകിട്ട് 5 മണിക്ക് ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ ഫ്ലാഗ് ഓഫ് ചെയ്യും.

ലോക്ഭവന് സമീപത്തു നിന്നും ആരംഭിച്ച് കിഴക്കേക്കോട്ട വരെയാണ് സാംസ്‌കാരിക ഘോഷയാത്ര കടന്നുപോകുന്നത്. ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേകർ, മുഖ്യമന്ത്രി വി ഡി സതീശൻ, സാംസ്‌കാരിക ടൂറിസം സിനിമാ വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ്, ആരോഗ്യം ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരൻ തുടങ്ങിയവർ പങ്കെടുക്കും.

വിവിധ സർക്കാർ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും 69 ഫ്ലോട്ടുകളും 99 കലാരൂപങ്ങളും ഘോഷയാത്രയ്ക്ക് മാറ്റുകൂട്ടും. ഇവയ്ക്ക് പുറമേ പ്രാദേശിക കലാസംഘങ്ങളുടെ വിവിധ പ്രകടനങ്ങളും സ്‌കേറ്റിംഗ് അംഗങ്ങളുടെ അഭ്യാസപ്രകടനങ്ങളും ഘോഷയാത്രയുടെ പ്രധാന ആകർഷണമായിരിക്കും. ജമ്മു കാശ്മീർ, തമിഴ്നാട്, ഉത്തർപ്രദേശ്, പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഗുജറാത്ത്, പശ്ചിമ ബംഗാൾ, തെലങ്കാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള കലാരൂപങ്ങളും സമാപന ഘോഷയാത്രയ്ക്ക് മാറ്റുകൂട്ടും.

വാരാഘോഷത്തിന്റെ സമാപന ചടങ്ങുകൾ നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കും. തുടർന്ന് ഹരീഷ് ശിവരാമകൃഷ്ണന്റെ നേതൃത്വത്തിലുള്ള അഗം ബാൻഡിന്റെ കലാപരിപാടിയും അരങ്ങേറും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results : 16-04-2025 Fifty Fifty FF-136

1st Prize Rs.1,00,00,000/- FO 579460 (THRISSUR) Consolation Prize Rs.8,000/- FN 579460 FP 579460 FR 579460 FS 579460 FT 579460 FU 579460 FV 579460 FW 579460 FX 579460...

സൗജന്യ നേത്ര പരിശോധനയും തിമിര രോഗ നിർണ്ണയവും

തിരുവല്ല : പെരിങ്ങര 1110 നമ്പർ എൻഎസ്എസ് കരയോഗത്തിന്റെയും കല്ലട കണ്ണാശുപത്രി തിരുവല്ല മെഡി ഹെൽത്ത് ലബോറട്ടറിസ്  എന്നിവയുടെ നേതൃത്വത്തിൽ  സൗജന്യ  നേത്ര പരിശോധനയും, തിമിര രോഗ നിർണ്ണയവും, പ്രമേഹം, കൊളസ്ട്രോൾ, രക്തസമ്മർദ്ദ...
- Advertisment -

Most Popular

- Advertisement -