ന്യൂഡൽഹി : ഡൽഹിയിൽ ഓടുന്ന ബസ്സിനുള്ളിൽ വച്ച് 16കാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ബസ് ഡ്രൈവറിനെയും കണ്ടക്ടറിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഓഗസ്റ്റ് നാലിനാണു സംഭവം. ഉത്തർപ്രദേശിലെ മൈൻപുരി സ്വദേശിയായ പെൺകുട്ടി വഴിതെറ്റി ഗ്രേറ്റർ നോയിഡയിലെ ‘പാരി ചൗക്കിൽ’ എത്തുകയായിരുന്നു.അതുവഴി പോയ ഒഴിഞ്ഞ സ്ലീപ്പർ ബസ്സിന് കൈകാണിക്കുകയും സഹായം അഭ്യർഥിക്കുകയും ചെയ്തു.
ബസിൽ കയറിയ പെൺകുട്ടിയെ ഡ്രൈവറും കണ്ടക്ടറും ചേർന്ന് ബസിനുള്ളിൽ വെച്ച് പീഡനത്തിനിരയാക്കുകയായിരുന്നു.രാത്രി വൈകി ഏകദേശം 47 കിലോമീറ്റർ അകലെയുള്ള കശ്മീരി ഗേറ്റ് ബസ് ടെർമിനലിനു സമീപം റിങ് റോഡിൽ പ്രതികൾ വിദ്യാർഥിനിയെ ഇറക്കിവിട്ടു.പെൺകുട്ടിയുടെ പരാതിയിൽ കാശ്മീരി ഗേറ്റ് പോലീസ് നടത്തിയ അന്വേഷണത്തിൽ ഡ്രൈവർ കുൽദീപ്, കണ്ടക്ടർ സന്ദീപ് എന്നിവരെ അറസ്റ്റ് ചെയ്തു .





