Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNewsമുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ...

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍  സുരക്ഷാ പരിശോധന ഇന്നു മുതല്‍

തിരുവനന്തപുരം:  മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സമഗ്ര സുരക്ഷാ  പരിശോധന ഇന്ന് മുതൽ ആരംഭിക്കും. ദേശീയ ജലവൈദ്യുത കോര്‍പ്പറേഷന്‍ മുന്‍ സിഎംഡി ബല്‍രാജ് ജോഷി അധ്യക്ഷനായ അഞ്ചംഗ വിദഗ്ധ സമിതിയാണ് അണക്കെട്ടില്‍ പരിശോധന നടത്തുന്നത്. ഒഡീഷ ജലവിഭവ വകുപ്പ് മുന്‍ മെമ്പര്‍ സെക്രട്ടറി അശുതോഷ് ദാസ് ആണ് സമിതിയില്‍ കേരളത്തിന്റെ പുതിയ പ്രതിനിധി. ഗോപാല്‍ ധവാന്‍, എം എല്‍ ശര്‍മ്മ, ഗുല്‍ഷന്‍ രാജ് എന്നിവരാണ് സമിതിയിലുള്ള മറ്റംഗങ്ങള്‍.

മൂന്നു ദിവസം കുമളിയില്‍ തങ്ങുന്ന സംഘം, പരിശോധനയ്ക്ക് ശേഷം യോഗവും ചേരും. ഈ മാസം അവസാനം ഡല്‍ഹിയില്‍ ഉന്നതല യോഗവും ചേരുന്നുണ്ട്. കോതമംഗലം സ്വദേശി ജോ ജോസഫ് നല്‍കിയ ഹര്‍ജിയില്‍ 2022 ലാണ് മുല്ലപ്പെരിയാറില്‍ സമഗ്ര സുരക്ഷ പരിശോധന നടത്താന്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചത്.

അണക്കെട്ടിന്റെ സുരക്ഷിതത്വം, ഭൂകമ്പ പ്രതിരോധ ശേഷി, ചോര്‍ച്ചയുടെ അളവ്, സ്പില്‍വേ ഷട്ടറുകളുടെ പ്രവര്‍ത്തനക്ഷമത തുടങ്ങിയ കാര്യങ്ങളാണ് സമിതി പരിശോധിച്ച് വിലയിരുത്തുന്നത്. വര്‍ഷങ്ങള്‍ പഴക്കമുള്ള അണക്കെട്ടിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി സമഗ്ര പരിശോധന അടിയന്തരമായി പൂര്‍ത്തിയാക്കണമെന്ന് കേരളം തുടര്‍ച്ചയായി ആവശ്യപ്പെട്ടിരുന്നു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് അപകടത്തില്‍പ്പെട്ടു : നിരവധി പേർക്ക് പരിക്ക്

ബെംഗളൂരു : ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് അപകടത്തില്‍പ്പെട്ട് നിരവധി പേർക്ക് പരിക്ക്.ബംഗളൂരുവിൽ നിന്ന് മഞ്ചേരി വഴി പെരിന്തൽമണ്ണയിലേക്ക് വന്ന എസ്കെഎസ് ട്രാവൽസിന്റെ എസി സ്ലീപ്പർ ബസാണ് അപകടത്തിൽപ്പെട്ടത്.കർണാടകയിലെ ഹുൻസൂരില്‍...

രണ്ട് കേസുകളിലായി 5 പേരെ  പൊലീസ് പിടികൂടി

ആറന്മുള : റബർ റോളർ മോഷ്ടിച്ചതിന് 2 കേസുകളിലായി 5 പേരെ ആറന്മുള പൊലീസ് പിടികൂടി. ഇന്ന് രാവിലെ പിടികൂടിയ പ്രതികളുടെ പേരുകൾ അന്വേഷണത്തിൻ്റെ ഭാഗമായി പൊലീസ് പുറത്തുവിട്ടിട്ടില്ല. നാരങ്ങാനം തോന്ന്യാമല പൊത്തകുടുക്കയിൽ ജോയി,ഇലന്തൂർ...
- Advertisment -

Most Popular

- Advertisement -