Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNewsഭീകരവാദത്തിന്റെ മുഴുവന്‍...

ഭീകരവാദത്തിന്റെ മുഴുവന്‍ സംവിധാനവും തകര്‍ക്കണമെന്ന് ഷാങ്ഹായ് ഉച്ചകോടിയിൽ മോദി

ന്യൂഡൽഹി : കിര്‍ഗിസ്ഥാനിലെ ബിഷ്‌കെക്കില്‍ നടക്കുന്ന 26-ാമത് ഷാങ്ഹായ് സഹകരണ സംഘടന (SCO) ഉച്ചകോടിയില്‍ ഭീകരവാദത്തിനെതിരെ ശക്തമായ നിലപാട് ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.രാഷ്ട്രങ്ങൾ തീവ്രവാദത്തിനെതിരേ ശക്തമായ നിലപാട് സ്വീകരിക്കണമെന്നും  ഭീകരവാദത്തിന്റെ മുഴുവന്‍ സംവിധാനവും തകര്‍ക്കണമെന്ന് മോദി ആഹ്വാനം ചെയ്തു.

ഭീകരതയെ നേരിടുന്നതിൽ ഒരുതരത്തിലുള്ള ഇരട്ടത്താപ്പും അനുവദിക്കരുതെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു .ഭീകരവാദം ഒരു രാജ്യത്തിനും തന്ത്രപരമായ നേട്ടത്തിനുള്ള ഉപാധിയാകരുതെന്നും അദ്ദേഹം വ്യക്തമാക്കി.പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിങ്, റഷ്യൻ പ്രസിഡന്റ് പുതിൻ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു  പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.

പശ്ചിമേഷ്യയിലെ സംഘര്‍ഷം ഒരു മേഖലയില്‍ മാത്രം ഒതുങ്ങുന്നതല്ലെന്നും അതിന്റെ പ്രത്യാഘാതങ്ങള്‍ ആഗോള ഊര്‍ജസുരക്ഷ, സമുദ്രവ്യാപാരം, വിതരണ ശൃംഖലകള്‍ എന്നിവയെ ബാധിക്കുമെന്നും മോദി ചൂണ്ടിക്കാട്ടി.അടിസ്ഥാനസൗകര്യ വികസന പദ്ധതികളിൽ സഹകരിക്കാൻ ഇന്ത്യ തയ്യാറാണെന്നും എന്നാൽ, ഇത്തരം പദ്ധതികൾ മറ്റ് രാജ്യങ്ങളുടെ പരമാധികാരത്തെയും പ്രാദേശിക അഖണ്ഡതയെയും മാനിക്കുന്നതായിരിക്കണം.മയക്കുമരുന്ന് കടത്തും സംഘടിത കുറ്റകൃത്യങ്ങളും നേരിടാന്‍ SCO രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം കൂടുതല്‍ ശക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വിലക്കയറ്റത്തിൽ നിയമസഭയിൽ അടിയന്തര പ്രമേയ ചർച്ച

തിരുവനന്തപുരം : സംസ്ഥാനത്തെ അവശ്യവസ്തുക്കളുടെ വിലവര്‍ധനവിൽ നിയമസഭയിൽ പ്രതിപക്ഷം അടിയന്തര പ്രമേയം അവതരിപ്പിച്ചു .രൂക്ഷമായ വിലക്കയറ്റം സാധാരണക്കാരെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്നും സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും അടിയന്തര പ്രമേയം അവതരിപ്പിച്ച പി.സി.വിഷ്ണുനാഥ് എംഎല്‍എ ആരോപിച്ചു....

ശബരിമലയിൽ യുവതീ പ്രവേശനത്തിനുള്ള വിലക്ക് തുടരണം: തന്ത്രി സുപ്രീം കോടതിയെ അറിയിച്ചു

ന്യൂഡൽഹി: ശബരിമലയിൽ യുവതീ പ്രവേശനത്തിനുള്ള വിലക്ക് തുടരണമെന്ന് തന്ത്രി കണ്ഠര് രാജീവര് സുപ്രീം കോടതിയെ അറിയിച്ചു. കേസിൽ കക്ഷികൾക്ക് വാദങ്ങൾ രേഖാമൂലം സമർപ്പിക്കാൻ കോടതി നൽകിയ സമയപരിധി അവസാനിക്കാനിരിക്കെയാണ് തന്ത്രി തന്റെ നിലപാട്...
- Advertisment -

Most Popular

- Advertisement -