Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNewsAranmulaആറന്മുള വള്ള...

ആറന്മുള വള്ള സദ്യ : ചേനപ്പാടി പാളത്തൈര് സമർപ്പണം 3-ന്

കോട്ടയം: ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെക്കുള്ള പാളത്തൈര് സമർപ്പണം 3 ന് നടക്കും. ഇതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. അഷ്ടമി രോഹിണി ദിനമായ 4 -നാണ് ജന്മാഷ്ടമി സദ്യ. ഇതിനായി വാഴൂർ തീർഥപാദാശ്രമ ഗോശാലയിൽ തയാറാക്കിയ തൈരും ചേനപ്പാടിയിലെ ഭക്തർ സമർപ്പിക്കുന്ന തൈരും ഉൾപ്പെടെ 1500 ലിറ്ററിലേറെയാണ് ക്ഷേത്രത്തിൽ ഘോഷയാത്രയായി എത്തി സമർപ്പിക്കുന്നത്.  പാർത്ഥസാരഥി ഭക്തജന സമിതി രക്ഷാധികാരിയും വാഴൂർ തീർത്ഥപാദാശ്രമ കാര്യദർശിയുമായ സ്വാമി ഗരുഡധ്വജാനന്ദതീർത്ഥപാദ അറിയിച്ചു.

3 -ന് രാവിലെ 8 ന് കിഴക്കേക്കര ഭഗവതി ക്ഷേത്രത്തിൽ നിന്ന് ഘോഷയാത്ര പുറപ്പെടും. ചേനപ്പാടി എസ് എൻ ഡി പി യോഗം, പരുന്തന്മല ശ്രീദേവി വിലാസം ഭജന സമിതി, വിഴിക്കത്തോട് ഭജന സമിതി എന്നിവയുടെ സഹകരണത്തോടെയാണ് നാമസങ്കീർത്തന ഘോഷയാത്ര സംഘാടിപ്പിക്കുന്നതെന്ന് സംഘാടകർ പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കനത്ത മൂടൽമഞ്ഞ് : ഡൽഹി വിമാനത്താവളത്തിൽ 129 സർവീസുകൾ റദ്ദാക്കി

ന്യൂഡൽഹി : കനത്ത മൂടൽമഞ്ഞ് മൂലം ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 129 സർവീസുകൾ റദ്ദാക്കി.വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് എ​ത്തി​ച്ചേ​രേ​ണ്ട​താ​യ 66 വി​മാ​ന​ങ്ങ​ളും പു​റ​പ്പെ​ടേ​ണ്ട​താ​യ 63 വി​മാ​ന​ങ്ങ​ളു​മാ​ണ് റ​ദ്ദാ​ക്കി​യ​ത്. മൂടൽ മഞ്ഞ് കാരണം ദൃശ്യപരത കുറഞ്ഞതാണ് സർവീസുകൾ...

ചാത്തങ്കേരിയിൽ പുളിമരം കടപുഴകി

തിരുവല്ല: ചാത്തങ്കേരിയിൽ പുളിമരം കടപുഴകി വീണു. ചാത്തങ്കേരി എൽ ഐ ക്ക് സമീപം ഇന്ന് രാവിലെ 6 മണിയോടു കൂടി ആയിരുന്നു സംഭവം.  11 Kv ലൈനിൽ പുളിമരം  വീണ് 2 വൈദ്യൂത...
- Advertisment -

Most Popular

- Advertisement -