Thursday, September 3, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല ഓണസദ്യ...

ശബരിമല ഓണസദ്യ വിവാദം : വീഴ്ചയില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്‍റ്

തിരുവനന്തപുരം : ശബരിമല ഓണസദ്യയുമായി ബന്ധപ്പെട്ട വിവാദത്തിൽ ദേവസ്വം മന്ത്രി കെ.മുരളീധരനെ തള്ളി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ.ജയകുമാർ.തിരുവോണ സദ്യ നൽകിയതിൽ ഒരു വീഴ്ചയും ഉണ്ടായിട്ടില്ല. മന്ത്രിയെ ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചതാകാമെന്ന് കെകെ ജയകുമാർ പ്രതികരിച്ചു

തിരുവോണ ദിവസം ജീവനക്കാരുടെ മെസ്സിൽ നിന്ന് മൂവായിരത്തോളം ഭക്തർക്ക് സദ്യ നൽകിയിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന എല്ലാ പൊലീസുകാർക്കും ജീവനക്കാർക്കും സദ്യ നൽകി.പണപ്പിരിവ് ഒഴിവാക്കുന്നതിൻ്റെ ഭാഗമായാണ് ഇത്തവണ സ്പോൺസർമാരെ ഒഴിവാക്കി ദേവസ്വം ബോർഡ് നേരിട്ട് സദ്യ നടത്തിയത്.സദ്യയെ കുറിച്ച് ആവശ്യമില്ലാത്ത ദുരൂഹത പ്രചരിപ്പിക്കുകയാണെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് പറഞ്ഞു .

സന്നിധാനത്ത് തിരുവോണ സദ്യ മുടങ്ങി എന്ന പരാതി ലഭിച്ചെന്നും അന്വേഷിക്കാൻ നിർദ്ദേശം നൽകിയെന്നുമാണ് ദേവസ്വം മന്ത്രി കെ മുരളീധരൻ കഴിഞ്ഞ ദിവസം പറഞ്ഞത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നടൻ മണിയൻപിള്ള രാജുവിന്റെ കാർ ഇടിച്ച് ബൈക്ക് യാത്രക്കാരായ യുവാക്കൾക്ക് ഗുരുതര പരിക്ക്

തിരുവനന്തപുരം : നടൻ മണിയൻപിള്ള രാജു ഓടിച്ച കാർ ഇടിച്ച് ബൈക്ക് യാത്രക്കാരായ യുവാക്കൾക്ക് ഗുരുതര പരിക്ക്.നിവേദിത് കൃഷ്ണ, സൂരജ് എന്നിവർക്കാണു ഗുരുതരമായ പരുക്കേറ്റത്.ട്രിവാൻഡ്രം ക്ലബ്ബിനു മുന്നിൽ ഇന്നലെ രാത്രിയായിരുന്നു ആയിരുന്നു അപകടം....

എല്ലാ ജില്ലയിലും മഴ മുന്നറിയിപ്പ് : നാലു ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് എല്ലാ ജില്ലയിലും മഴ മുന്നറിയിപ്പ്.നാലു ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ബാക്കിയുള്ള 10...
- Advertisment -

Most Popular

- Advertisement -