Thursday, September 3, 2026
No menu items!

subscribe-youtube-channel

HomeNewsറിട്രാക്ക് വെബ്...

റിട്രാക്ക് വെബ് പോര്‍ട്ടലുമായി ജില്ല ദുരന്ത നിവാരണ അതോറിറ്റി

പത്തനംതിട്ട: വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ തുടങ്ങിയ പ്രകൃതി ക്ഷോഭങ്ങളെത്തുടര്‍ന്ന് ജില്ലയില്‍ തകര്‍ച്ച നേരിട്ട റോഡുകള്‍, ദുരന്തനിവാരണ നിധി വിനിയോഗിച്ച് പുനരുദ്ധരിക്കുന്ന പ്രവൃത്തികളുടെ തത്സമയ നിരീക്ഷണത്തിന് വെബ് പോര്‍ട്ടലുമായി ജില്ല ദുരന്ത നിവാരണ അതോറിറ്റി. ഭരണാനുമതി മുതല്‍ കരാറുകാരന് തുക അനുവദിക്കുന്നത് വരെയുള്ള ഘട്ടങ്ങള്‍ ഏകീകൃതമായി ലഭ്യമല്ലാതിരുന്ന പ്രശ്നത്തിന് പരിഹാരമായാണ് പോര്‍ട്ടല്‍ രൂപകല്‍പ്പന ചെയ്തത്.

പോര്‍ട്ടലിന്റെ ഉദ്ഘാടനം കലക്ടറേറ്റ് ഗവി കോണ്‍ഫറന്‍സ് ഹാളില്‍ റവന്യൂ വകുപ്പ് മന്ത്രി എ പി അനില്‍കുമാര്‍ നിര്‍വഹിച്ചു. ഭരണാനുമതി മുതല്‍ ബില്‍ തുക അനുവദിക്കല്‍ വരെയുള്ള 12 ഘട്ടങ്ങള്‍ തത്സമയം ട്രാക്ക് ചെയ്യാനാകും. സമഗ്ര ഡാഷ്‌ബോര്‍ഡ്, ഫില്‍ട്ടറുകള്‍, റിപ്പോര്‍ട്ടുകള്‍, രേഖകള്‍ തുടങ്ങിയവ പോര്‍ട്ടലിലുണ്ടാകും.

നിയോജക മണ്ഡലത്തിലെ പ്രവര്‍ത്തികളുടെ പുരോഗതി എംഎല്‍എമാര്‍ക്ക് നേരിട്ട് വീക്ഷിക്കാം. നിര്‍വഹണ ഏജന്‍സി, എം.എല്‍.എ, സൂപ്പര്‍ അഡ്മിന്‍, അഡ്മിന്‍ എന്നിങ്ങനെ നാലുതല സരുക്ഷിത ലോഗിന്‍ സംവിധാനമുണ്ട്. കലക്ടറേറ്റ് ദുരന്തനിവാരണ വിഭാഗം ജൂനിയര്‍ സൂപ്രണ്ട് അജിത് ശ്രീനിവാസാണ് സുതാര്യതയും വേഗതയും ഉറപ്പാക്കുന്ന മാതൃക വികസിപ്പിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വിനായക ചതുർത്ഥി ഇന്ന്

തിരുവനന്തപുരം : വിനായക ചതുർത്ഥി ഇന്ന്. ചിങ്ങമാസത്തിലെ വെളുത്ത പക്ഷത്തിലെ ചതുർത്ഥി ദിവസം ഗണപതി ഭഗവാന്റെ ജന്മദിനം എന്ന നിലയിലാണ് ആഘോഷിക്കുന്നത്. പഴവങ്ങാടി മഹാഗണപതി ക്ഷേത്രം, കൊട്ടാരക്കര ഗണപതി ക്ഷേത്രം,  മള്ളിയൂർ മഹാഗണപതിക്ഷേത്രം,...

ദേഹോപദ്രവക്കേസിൽ ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ

തിരുവല്ല: തിരുവല്ലായിൽ ദേഹോപദ്രവക്കേസിൽ ഒളിവിലായിരുന്ന പ്രതിയെ പോലീസ്  അറസ്റ്റ് ചെയ്തു. തിരുവല്ല പടിഞ്ഞാറ്റോതറ കൈച്ചിറ മാളിയേക്കൽ പുത്തൻവീട്ടിൽ എം കെ മഞ്ജേഷ് (35) ആണ് ഹൈക്കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷ നിരസിക്കപ്പെട്ടതിനെത്തുടർന്ന് 8ന് തിരുവല്ല...
- Advertisment -

Most Popular

- Advertisement -