Saturday, May 30, 2026
No menu items!

subscribe-youtube-channel

HomeSpiritualമനുഷ്യത്വം നശിക്കാത്ത...

മനുഷ്യത്വം നശിക്കാത്ത നല്ല മനുഷ്യസ്നേഹികൾ കാലഘട്ടത്തിൻ്റെ അനിവാര്യത : പ്രമോദ് നാരായണൻ എം.എൽ.എ

തിരുവല്ല : മനുഷ്യത്വം നശിക്കാത്ത നല്ല മനുഷ്യസ്നേഹികൾ കാലഘട്ടത്തിൻ്റെ അനിവാര്യമാണെന്നും യുവജനങ്ങളെ ഈ തരത്തിൽ വളർത്തിയെടുക്കേണ്ടതിൻ്റെ ഉത്തരവാദിത്വം ആത്മീയ സംഘടനകൾ ഏറ്റെടുക്കണമെന്നും പ്രമോദ് നാരായണൻ എം.എൽ.എ. ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം നിരണം ഭദ്രാസന വാർഷിക സമ്മേളനം ബഥനി അരമനയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സമസ്ത ജീവജാലങ്ങളേയും കരുതുവാനും സ്നേഹിക്കുവാനും യുവജനങ്ങൾ സ്വപ്നം കാണുണമെന്നും സ്വപ്ന സാക്ഷാത്കരണത്തിനായി പ്രാർത്ഥനയോടെ മുമ്പോട്ട് പോകണമെന്നും അദ്ദേഹം പറഞ്ഞു.ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ അദ്ധ്യക്ഷത വഹിച്ചു.

അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ മുഖ്യപ്രഭാഷണം നടത്തി. ഭദ്രാസന സെക്രട്ടറി ഫാ. അലക്സാണ്ടർ ഏബ്രഹാം, യുവജന പ്രസ്ഥാനം ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ. ജെയിൻ സി. മാത്യു, ജനറൽ സെക്രട്ടറി ഡോ. കുറിയാകോസ് വി. കോച്ചേരിൽ, യുവജന പ്രസ്ഥാനം മുൻ കേന്ദ്ര ട്രഷറാർ ജോജി പി. തോമസ്, ഭദ്രാസന ട്രഷറാർ അനൂപ് തോമസ്, ഭാരവാഹികളായ ജിജോ ഐസക്, ഡോ. സജു പി. തോമസ്, ഡോണിയ നൈനാൻ, ജോജി ജോർജ്, രോഹിത് ജോൺ, ജസ്റ്റിൻ വർഗീസ് എന്നിവർ പ്രസംഗിച്ചു.

ഭദ്രാസനത്തിലെ മികച്ച യൂണിറ്റായി പാവുക്കര സെൻ്റ് തോമസ് യുവജന പ്രസ്ഥാനം തെരഞ്ഞെടുക്കപ്പെട്ടു. സെൻ്റ് ജോർജ് ചെന്നിത്തല, സെൻ്റ് ഗ്രീഗോറിയോസ് പരുമല എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. കലാമേളയിൽ  വെണ്ണിക്കുളം സെൻ്റ് ബഹനാൻസ് യുവജന പ്രസ്ഥാനം ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി, സെൻ്റ് മേരീസ് പനയംപാല, സെൻ്റ് മേരീസ് വളഞ്ഞവട്ടം എന്നീ യൂണിറ്റുകൾക്ക് രണ്ടും മൂന്നും സ്ഥാനങ്ങൾ ലഭിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മൈത്രി 2026 : തലസ്ഥാനത്ത് ക്രിസ്മസ് – പുതുവത്സര സ്നേഹസം​ഗമം ഒരുക്കി മലങ്കര ഓർത്തഡോക്സ് സഭ

തിരുവനന്തപുരം : സ്നേഹവും, സാഹോദര്യവും പങ്കുവെയ്ക്കുന്ന കൂട്ടായ്മകൾക്ക് ഇന്നത്തെ കാലഘട്ടത്തിൽ വലിയ പ്രസക്തിയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ തലസ്ഥാനന​ഗരിയിൽ സംഘടിപ്പിച്ച ക്രിസ്തുമസ് പുതുവത്സര സം​ഗമം മൈത്രി 2026...

Kerala Lottery Results : 25-11-2024 Win Win W-797

1st Prize Rs.7,500,000/- (75 Lakhs) WT 619287 (ERNAKULAM) Consolation Prize Rs.8,000/- WN 619287 WO 619287 WP 619287 WR 619287 WS 619287 WU 619287 WV 619287 WW 619287 WX...
- Advertisment -

Most Popular

- Advertisement -