Sunday, September 6, 2026
No menu items!

subscribe-youtube-channel

HomeNewsKasargodസിപ് ലൈനിൽനിന്നു...

സിപ് ലൈനിൽനിന്നു വീണ് ഓപ്പറേറ്റർ മരിച്ചു

കാസർഗോഡ് : വിനോദസഞ്ചാര കേന്ദ്രമായ റാണിപുരത്ത് സിപ് ലൈൻ ഓപ്പറേറ്ററായ യുവാവ് വീണ് മരിച്ചു.ബളാന്തോട് ചാമുണ്ഡിക്കുന്ന് വാതിൽമാടിയിലെ കൃഷ്ണന്റെ മകൻ സനൂപ് (25) ആണു മരിച്ചത്.ശനിയാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് അപകടം.

സിപ് ലൈനിൽ സഞ്ചരിക്കാനെത്തിയ യുവതി സ്റ്റാർട്ടിംഗ് പോയിന്റിൽ നിന്ന് മുന്നോട്ട് നീങ്ങിയ നിമിഷത്തിൽ അബദ്ധത്തിൽ സനൂപിന്റെ കൈയിൽ ശക്തമായി പിടിക്കുകയായിരുന്നു. ഇതോടെ യുവതിക്കൊപ്പം സനൂപും സിപ് ലൈനിൽ തൂങ്ങി പിടിവിട്ട് വലിയ താഴ്ചയിലേക്ക് പതിച്ചു.കഴിഞ്ഞ ദിവസമാണ് സനൂപ് ജോലിയിൽ പ്രവേശിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സിവിൽ സർവീസ് പരീക്ഷ 25 ന്

തിരുവനന്തപുരം : യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ രാജ്യമെമ്പാടുമായി നടത്തുന്ന സിവിൽ സർവീസ് പരീക്ഷയുടെ ഒന്നാംഘട്ടം മെയ് 25 ന് നടക്കും . കേരളത്തിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് നഗരങ്ങളിലെ വിവിധ കേന്ദ്രങ്ങളിലായാണ്...

സ്വർണപ്പാളി വിവാദത്തിൽ ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന മുരാരി ബാബുവിനെ സസ്പെൻഡ് ചെയ്തു

തിരുവനന്തപുരം : ശബരിമല സ്വർണപ്പാളി വിവാദത്തിൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന മുരാരി ബാബുവിനെ ദേവസ്വം ബോർഡ് സസ്പെൻഡ് ചെയ്തു. ശബരിമല അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ആയിരിക്കെ, ശ്രീകോവിലിന് ഇരുവശത്തുമുള്ള സ്വർണം പൂശിയ ദ്വാരപാലക ശിൽപ്പങ്ങൾ...
- Advertisment -

Most Popular

- Advertisement -