Wednesday, September 9, 2026
No menu items!

subscribe-youtube-channel

HomeNewsമാസപ്പടി കേസ്...

മാസപ്പടി കേസ് : നിയമ പരിശോധനക്ക് ശേഷം നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരേ കേസെടുക്കണമെന്ന ഇ ഡി ശുപാർശയിൽ നിയമപരമായ പരിശോധനകൾ നടത്തിയശേഷം തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഇക്കാര്യത്തില്‍ രാഷ്ട്രീയമില്ലെന്നും ഗൗരവമേറിയ വിവരങ്ങൾ ഇഡി കൈമാറിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

രാഷ്ട്രീയ പാർട്ടികൾ വ്യക്തികളിൽനിന്നും കമ്പനികളിൽനിന്നും സംഭാവന വാങ്ങാറുണ്ട്. ഈ കേസ് അങ്ങനെയല്ല. അതിന് അപ്പുറമുള്ള കേസുകൾ ഇ.ഡി നൽകിയ കത്തിലുണ്ട്.സിപിഎം ഇപ്പോൾ പ്രതിരോധത്തിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇഡി നീക്കം രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ളതാണെന്നും സിപിഎം രാഷ്ട്രീയമായും നിയമപരമായും ഇതിനെ നേരിടുമെന്നും സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ഇന്നലെ പ്രതികരിച്ചിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lottery Results : 02-11-2025 Samrudhi SM-27

1st Prize Rs.1,00,00,000/- MF 135239 (VAIKKOM) Consolation Prize Rs.5,000/- MA 135239 MB 135239 MC 135239 MD 135239 ME 135239 MG 135239 MH 135239 MJ 135239 MK 135239...

കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന പുഷ്പൻ അന്തരിച്ചു

കോഴിക്കോട് : കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ പുഷ്പൻ(54) അന്തരിച്ചു. കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കഴിഞ്ഞ 30 വർഷമായി കിടപ്പിലായിരുന്നു. 1994 നവംബർ 25-ന്...
- Advertisment -

Most Popular

- Advertisement -