Friday, September 11, 2026
No menu items!

subscribe-youtube-channel

HomeNewsഅന്തരിച്ച മാധ്യമപ്രവർത്തകനെതിരെയുള്ള...

അന്തരിച്ച മാധ്യമപ്രവർത്തകനെതിരെയുള്ള സൈബർ ആക്രമണം: വേദനാജനകം മുഖ്യമന്ത്രി

തിരുവനന്തപുരം: അന്തരിച്ച മാധ്യമപ്രവർത്തകൻ ജിജോ ജോൺ പുത്തേഴത്തിന്‍റെ അപ്രതീക്ഷിത വേർപാടിന് പിന്നാലെ, അദ്ദേഹത്തിനും കുടുംബത്തിനുമെതിരെ സോഷ്യൽ മീഡിയയിലൂടെ നടക്കുന്ന സൈബർ ആക്രമണങ്ങൾ അങ്ങേയറ്റം വേദനാജനകമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. നമ്മെ വിട്ടുപിരിഞ്ഞ ഒരു മാധ്യമപ്രവർത്തകനെതിരെയെന്നല്ല, ഏത് മനുഷ്യനെതിരെയുമാകട്ടെ ഇത്തരത്തിൽ സംഘടിതമായി വിദ്വേഷവും അസത്യങ്ങളും പ്രചരിപ്പിക്കുന്നത് കേരളം ഉയർത്തിപ്പിടിക്കുന്ന ഉന്നതമായ സാമൂഹിക സംസ്കാരത്തിന് തീരാക്കളങ്കമാണെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ കുറിച്ചു.

മുഖമുള്ളതും ഇല്ലാത്തതുമായ ഐഡികളിൽനിന്ന് വിദ്വേഷം പ്രചരിപ്പിക്കുന്നവർ എന്ത് മാനവികതയെക്കുറിച്ചും മാനുഷിക മൂല്യങ്ങളെക്കുറിച്ചുമാണ് പറയുന്നതെന്നും അദ്ദേഹം ചോദിച്ചു. മുൻകാലങ്ങളിൽ അദ്ദേഹം നൽകിയ അന്വേഷണാത്മക വാർത്തകളുടെ പേരിലുള്ള വൈരാഗ്യമാണ് ഈ അധിക്ഷേപങ്ങൾക്ക് പിന്നിലെന്നത് ഗൗരവമുള്ള വിഷയമാണെന്ന് മുഖ്യമന്ത്രി സൂചിപ്പിച്ചു.

ഒരു മാധ്യമപ്രവർത്തകന്‍റെ കർത്തവ്യ നിർവഹണത്തെയും അദ്ദേഹത്തിന്‍റെ വിയോഗത്തെത്തന്നെയും രാഷ്ട്രീയ വൈരാഗ്യത്തിന്‍റെ പേരിൽ അധിക്ഷേപിക്കുന്നത് ജനാധിപത്യ സമൂഹത്തിന് യോജിച്ചതല്ല. എറണാകുളം പ്രസ് ക്ലബ്ബും ജിജോയുടെ സുഹൃത്തുക്കളും നൽകിയ പരാതികളുടെ അടിസ്ഥാനത്തിൽ വിഷയം അതീവ ഗൗരവത്തിൽ പരിഗണിക്കുമെന്നും കുറ്റക്കാർക്കെതിരെ വിട്ടുവീഴ്ചയില്ലാതെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

യുഎസിന്റെ എണ്ണക്കപ്പൽ ആക്രമിച്ചെന്ന് ഇറാൻ

ടെഹ്‌റാൻ : യുഎസിന്റെ എണ്ണക്കപ്പൽ ആക്രമിച്ചെന്ന് ഇറാൻ .വടക്കൻ പേർഷ്യൻ ഗൾഫിൽ വ്യാഴാഴ്ച രാവിലെ അമേരിക്കൻ എണ്ണക്കപ്പൽ ആക്രമിച്ചതായും ആക്രമണത്തിൽ കപ്പലിന് തീപിടിച്ചതായും ഇറാന്റെ ഇസ്‌ലാമിക് റവല്യൂഷണറി ഗാർഡ് അവകാശപ്പെട്ടു.എന്നാൽ യുഎസ് സർക്കാർ...

ഇടുക്കിയില്‍ വീടിന്‍റെ ജപ്തിക്കിടെ തീ കൊളുത്തി ആത്‌മഹത്യക്കു ശ്രമിച്ച വീട്ടമ്മ മരിച്ചു

ഇടുക്കി :ഇടുക്കിയില്‍ വീടിന്‍റെ ജപ്തിക്കിടെ പെട്രോളൊഴിച്ച് തീ കൊളുത്തി ആത്‌മഹത്യക്കു ശ്രമിച്ച വീട്ടമ്മ മരിച്ചു.ആശാരികണ്ടം സ്വദേശി ദിലീപിന്റെ ഭാര്യ ഷീബ ആണ് മരിച്ചത്.കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ ഇരിക്കെയാണ് മരിച്ചത്. സൗത്ത് ഇന്ത്യൻ ബാങ്കില്‍...
- Advertisment -

Most Popular

- Advertisement -