Saturday, September 12, 2026
No menu items!

subscribe-youtube-channel

HomeNewsഅപ്പര്‍ കുട്ടനാട്ടിലെ...

അപ്പര്‍ കുട്ടനാട്ടിലെ പാരിസ്ഥിതിക പ്രതിസന്ധിക്ക് പ്രത്യേക പായ്‌ക്കേജ് വേണം : പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത്

പത്തനംതിട്ട : കോലയാറിന്റെയും അപ്പര്‍ കുട്ടനാടന്‍ മേഖലയിലെ തോടുകളുടെയും കൈത്തോടുകളുടെയും പുനര്‍ജീവനത്തിന് സമഗ്ര പദ്ധതി ആവഷ്‌കരിക്കണമെന്ന് നിയമസഭ പരിസ്ഥിതി സംബന്ധിച്ച സമിതിക്ക് നിവേദനം നല്‍കി പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത്.പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ കൂടിയ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈപ്പന്‍ കുര്യന്‍ പരിസ്ഥിതി സമിതി ചെയര്‍പേഴ്‌സണ്‍ സജീവ് ജോസഫ് എംഎല്‍എ ക്ക് നിവേദനം നല്കി.

ആഫ്രിക്കന്‍ പായലും വാഴപ്പോളയും കബോംബ പോലെയുളള അധിനിവേശ സസ്യങ്ങളും കയറി അപ്പര്‍ കുട്ടനാട്ടിലെ തോടുകളും ജലാശയങ്ങളും അടഞ്ഞിരിക്കുകയാണ്. അപ്പര്‍ കുട്ടനാട്ടില്‍ വന്‍തോതില്‍ കീടനാശിനിയും വളവും പ്രയോഗിക്കുന്നതുമൂലം വിവിധ രോഗങ്ങള്‍ വ്യാപകമായിരിക്കുകയാണ്. കളനാശിനിയും കീടനാശിനിയും നിരുത്സാഹപ്പെടുത്തി ജൈവകൃഷിക്ക് പ്രാധാന്യം നല്‍കണം.

ജലം, മണ്ണ്, വായു എന്നിവയിലെ കീടനാശിനി- രാസവള സാന്നിധ്യം കണ്ടെത്താന്‍ പ്രത്യേക പരിശോധന നടത്തണം, ഭക്ഷ്യ സുരക്ഷ മെച്ചപ്പെടുത്തുന്നതിന് പ്രത്യേക കാര്‍ഷിക പായ്‌ക്കേജ്, പരിസ്ഥതിയെ വീണ്ടെടുക്കുന്നതിന് നടപടി തുടങ്ങിയവ നിവേദനത്തില്‍ ആവശ്യപ്പെട്ടു.തോടുകള്‍ക്ക് നമ്പര്‍ ഇട്ട് അടയാളപ്പെടുത്തി കയ്യേറ്റം ഒഴിപ്പിക്കണം. ജലസാക്ഷരത വര്‍ധിപ്പിച്ച് ജലാശയ മലിനീകരണം തടയണമെന്നും നിവേദത്തില്‍ പറയുന്നു.

സമിതി അംഗങ്ങളായ എംഎല്‍എമാര്‍ വര്‍ഗീസ് മാമന്‍, വി കെ ഫൈസല്‍ ബാബു, റ്റി എം ശശി, പഞ്ചായത്ത് പ്രസിഡന്റ്മാരായ ലിജി ആര്‍ പണിക്കര്‍, ജോളി ഈപ്പന്‍, ജില്ലാ പഞ്ചായത്ത് അംഗം സാം ഈപ്പന്‍, തിരുവല്ല സബ് കലക്ടര്‍ പാര്‍വതി ഗോപകുമാര്‍, ഡെപ്യൂട്ടി കലക്ടര്‍ ബീന എസ് ഫനീഫ് തുടങ്ങിയവര്‍ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

കോഴിക്കോട്: കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ജാഗ്രതാ നിര്‍ദേശം കണക്കിലെടുത്ത് കോഴിക്കോട്, വയനാട്, കണ്ണൂർ, തൃശൂർ, കോട്ടയം ജില്ലകളിൽ നാളെ അവധി പ്രഖ്യാപിച്ചു. കോഴിക്കോട് ജില്ലയിലെ മലയോര- തീരദേശ മേഖലകളിലും മറ്റും ശക്തമായ മഴയും...

രാജ്യം 6.8 ശതമാനം വരെ വളർച്ച കൈവരിക്കുമെന്ന് സാമ്പത്തിക സർവേ

ന്യൂഡൽഹി : വരുന്ന സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തിന്റെ ജിഡിപി 6.3 ശതമാനത്തിനും 6.8 ശതമാനത്തിനുമിടയില്‍ വളര്‍ച്ച നേടുമെന്ന് സാമ്പത്തിക സര്‍വെ.കേന്ദ്ര ബജറ്റിന് മുന്നോടിയായി കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ പാർലമെന്റിന്റെ മേശപ്പുറത്ത് വച്ച...
- Advertisment -

Most Popular

- Advertisement -