Monday, September 14, 2026
No menu items!

subscribe-youtube-channel

HomeNewsസ്റ്റേഷനിൽ നിന്ന്...

സ്റ്റേഷനിൽ നിന്ന് ഏഴുചാക്ക് ഹാൻസ് കടത്തി : പോലീസുകാരന് സസ്പെൻഷൻ

കൽപ്പറ്റ : സുൽത്താൻ ബത്തേരി സ്റ്റേഷനിൽ സൂക്ഷിച്ച 7 ചാക്ക് ലഹരി വസ്തുക്കൾ കാണാതായ സംഭവത്തിൽ പോലീസുകാരന് സസ്പെൻഷൻ .സീനിയർ സിവിൽ പൊലീസ് ഓഫീസർ ഗ്രേഡ് സബിത്തിനെയാണ് സസ്പെൻഡ് ചെയ്തത്. ഇയാൾ നിലവിൽ ഒളിവിലാണ്.

ഒരു വീട്ടിൽ നിന്ന് 13800 പായ്ക്കറ്റ് നിരോധിത പുകയില ഉൽപന്നങ്ങൾ പിടിച്ച കേസിൽ കഴിഞ്ഞ ജൂൺ 26 മുതൽ പോലീസ് സ്റ്റേഷൻ വളപ്പിൽതന്നെയുള്ള കെട്ടിടത്തിലെ മുറിയിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലുകളിൽനിന്നാണ് ഏഴുചാക്കുകൾ മോഷണംപോയത്. കോടതിയിൽ ഹാജരാക്കിയ ഇവ കോടതി വീണ്ടും സൂക്ഷിക്കുന്നതിനായി പോലീസിനെ ഏൽപ്പിച്ചതായിരുന്നു.

കഴിഞ്ഞ പത്താം തിയ്യതി സ്റ്റേഷനിലെ റൈറ്ററും അസിസ്റ്റൻറ് റൈറ്ററും നടത്തിയ പരിശോധനയിലാണ് തൊണ്ടി മുതൽ മോഷണം പോയത് കണ്ടെത്തിയത്. പോലീസുകാരന് കൂടുതൽപ്പേരുടെ സഹായം ലഭിച്ചോ എന്നതടക്കമുള്ള കാര്യങ്ങൾ വിശദമായി അന്വേഷിക്കുന്നുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കാനഡാ നെഹ്‌റുട്രോഫി വള്ളംകളിയുടെ കേരളാ കൺവൻഷൻ ആറന്മുളയിൽ നടന്നു

ആറന്മുള : കാനഡയിൽ പതിനഞ്ചു വർഷമായി എല്ലാ ഓഗസ്റ്റ് മാസത്തിലും നടക്കുന്ന പ്രവാസി ലോകത്തെ വലിയ വള്ളംകളിയായ കനേഡിയൻ നെഹ്രു ട്രോഫി വള്ളംകളിയുടെ ഭാഗമായുള്ള കേരളാ കൺവൻഷൻ ആറന്മുള പാഞ്ചജന്യം ആഡിറ്റോറിയത്തിത്തിൽ  നടന്നു....

കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി രാജ്നാഥ് സിംഗിന്റെ സന്ദർശനം : ആറന്മുളയിൽ ഗതാഗത ക്രമീകരണങ്ങൾ

പത്തനംതിട്ട : സുഗതകുമാരി നവതി ആഘോഷങ്ങളുടെ സമാപന ചടങ്ങുകളുമായി ബന്ധപ്പെട്ട് ആറന്മുള ശ്രീ വിജയനന്ദ വിദ്യാപീഠത്തിൽ ഇന്ന് (22) വൈകിട്ട് 4 ന് എത്തുന്ന കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി രാജ്നാഥ് സിംഗിന്റെ...
- Advertisment -

Most Popular

- Advertisement -