Tuesday, September 15, 2026
No menu items!

subscribe-youtube-channel

HomeNew Delhiവാഹനങ്ങളുടെ പിന്‍സീറ്റിലിരിക്കുന്നവരും...

വാഹനങ്ങളുടെ പിന്‍സീറ്റിലിരിക്കുന്നവരും സീറ്റ് ബെല്‍റ്റ് ധരിക്കണമെന്ന നിയമം രാജ്യത്ത് കര്‍ശനമായി നടപ്പാക്കണം: സുപ്രീം കോടതി

ന്യൂഡൽഹി: വാഹനങ്ങളുടെ പിന്‍സീറ്റിലിരിക്കുന്നവരും സീറ്റ് ബെല്‍റ്റ് ധരിക്കണമെന്ന മോട്ടോര്‍ വാഹന നിയമം രാജ്യത്ത് കര്‍ശനമായി നടപ്പാക്കണമെന്ന് സുപ്രീം കോടതി.നിയമം പേരിന് മാത്രം നടപ്പാക്കേണ്ട ഒന്നല്ലെന്നും ജീവന്‍ രക്ഷിക്കാനുള്ള പ്രധാന സംവിധാനമാണെന്നും കോടതി നിരീക്ഷിച്ചു.

നിയമം നടപ്പിലാക്കുന്നതിലുണ്ടായ വീഴ്ചയാണ് അപകട മരണങ്ങള്‍ ഉയരാന്‍ കാരണമെന്ന് വ്യക്തമാക്കിയ കോടതി, ഇത് സംബന്ധിച്ച സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ഉത്തരവ് നല്‍കി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

സീറ്റ് ബെല്‍റ്റ് ബോധവത്കരണ പരിപാടികള്‍, നിയമം നടപ്പാക്കിയതിന്റെ റിപ്പോര്‍ട്ട്, ലംഘനങ്ങള്‍ക്കെതിരെ ചുമത്തിയ പിഴയുടെ വിവരങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി വേണം സംസ്ഥാനങ്ങള്‍ സത്യവാങ്മൂലം നല്‍കാന്‍. മലയാളിയായ ഡോക്ടര്‍ ജ്യോതിദേവ് കേശവദേവ് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ നിര്‍ണായക ഇടപെടല്‍. ഹര്‍ജിക്കാരന് വേണ്ടി അഡ്വ.വില്‍സ് മാത്യു കോടതിയില്‍ ഹാജരായി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lottery Results : 18-01-2026 Samrudhi SM-38

1st Prize Rs.1,00,00,000/- MY 399421 (KOZHIKKODE) Consolation Prize Rs.5,000/- MN 399421 MO 399421 MP 399421 MR 399421 MS 399421 MT 399421 MU 399421 MV 399421 MW 399421...

മൂഴിയാറിന്റെ മൂന്നു ഷട്ടറുകൾ തുറന്നു : ജാഗ്രത തുടരണം

പത്തനംതിട്ട : മൂഴിയാർ ജലസംഭരണിയിൽ ജലനിരപ്പ് ഉയർന്നതിനാൽ  മൂന്നു ഷട്ടറുകളും  തുറന്ന് ജലം പുറത്തേക്ക് ഒഴുക്കുന്നുണ്ട്. ഗേറ്റ് നമ്പർ 1, 3 എന്നിവ 10 സെൻ്റീ മീറ്റർ ഉയർത്തിയും ഗേറ്റ് നമ്പർ രണ്ട്...
- Advertisment -

Most Popular

- Advertisement -