Tuesday, September 15, 2026
No menu items!

subscribe-youtube-channel

HomeNewsഅംബായാഗം -...

അംബായാഗം – 2026: ഒന്നാം ഘട്ടത്തിന് തുടക്കം

റാന്നി: തോട്ടമൺകാവ് ദേവീക്ഷേത്രത്തിൽ ഒക്ടോബർ 9 മുതൽ 18 വരെ നടക്കുന്ന അംബായാഗം 2026-ന്റെ ഒന്നാം ഘട്ടത്തിന് ഇന്ന് തുടക്കമായി. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് എത്തുന്ന അമ്മമാർ 21 ദിവസം തുടർച്ചയായി  പങ്കെടുക്കുന്ന നാരായണീയ പാരായണ യജ്ഞവും ഇതിന്റെ ഭാഗമാകും.

എസ്.എൻ.ഡി.പി. പത്തനംതിട്ട  യൂണിയൻ പ്രസിഡന്റ് കെ. പത്മകുമാർ നാരായണീയ പാരായണയജ്ഞം ഉദ്ഘാടനം ചെയ്തു. തോട്ടമൺകാവ് ദേവസ്വം പ്രസിഡന്റ് അഡ്വ. ഷൈൻ ജി. കുറുപ്പ് അധ്യക്ഷത വഹിച്ചു. ഐ.എഫ്.എസ്.മുൻ  ഉദ്യോഗസ്ഥൻ ശശികുമാർ ചടങ്ങിൽ ആശംസകൾ നേർന്നു. ആചാര്യ കെ. എസ്. വിജയലക്ഷ്മി ടീച്ചർ നാരായണീയ പാരായണത്തിന് നേതൃത്വം നൽകി.

എസ്.എൻ.ഡി.പി. റാന്നി താലൂക്ക് യൂണിയൻ മുൻ പ്രസിഡന്റ് വസന്തകുമാർ, ആനന്ദമ്മ , ഉഷാ വിജയൻ, കെ രാജീവ്,വിനോദ് കുമാർ, പ്രസാദ് കുഴികാല, അനിൽ പുരത്തൂട്ട്, സുനിൽ കുമാർ, വിജയകുമാർ, ബിനോയി, സിനു എസ്. നായർ, സന്തോഷ് പണിക്കർ, ദേവസ്വം സെക്രട്ടറി പി. ശ്രീകുമാർ, ട്രഷറർ സി. എൻ. പ്രസാദ് തുടങ്ങിയവർ  പങ്കെടുത്തു. അംബായാഗത്തിന്റെ പ്രധാന ഘട്ടം ഒക്ടോബർ 9 മുതൽ 18 വരെ നടക്കും. ആത്മീയതയ്ക്കൊപ്പം വിജ്ഞാനം, കല, സംസ്കാരം, സാമൂഹിക പ്രവർത്തനം തുടങ്ങിയ വിവിധ മേഖലകളെ ഉൾക്കൊള്ളുന്ന പരിപാടികളാണ് പത്ത് ദിവസങ്ങളിലായി ഒരുക്കുന്നത്

ക്ഷേത്രത്തിന്റെ പടിഞ്ഞാറുഭാഗത്തെ വിശാലമായ മൈതാനത്ത് വ്യാപാര-വിപണന മേള, വിവിധ സ്റ്റാളുകൾ, ഭക്ഷണശാലകൾ, പ്രദർശനങ്ങൾ, വിനോദ സംവിധാനങ്ങൾ എന്നിവയും ഒരുക്കുന്നുണ്ട്. കുട്ടികൾക്കും കുടുംബങ്ങൾക്കും പ്രത്യേക സൗകര്യങ്ങളും ഉണ്ടായിരിക്കും. ആത്മീയതയും സംസ്കാരവും ജനകീയ കൂട്ടായ്മയും ഒരുമിക്കുന്ന അംബായാഗം 2026, റാന്നിയുടെ സാംസ്കാരിക-ആത്മീയ രംഗത്ത് ശ്രദ്ധേയമായ ജനകീയ സംഗമമായി മാറുന്നതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അധികാരമേറ്റെടുത്ത് രണ്ടു ദിവസത്തിനകം കർണാടകയിലെ ശിവകുമാർ മന്ത്രിസഭയിലെ മന്ത്രി രാജിവെച്ചു

ബെംഗളൂരു : അധികാരമേറ്റെടുത്ത് രണ്ടു ദിവസത്തിനകം കർണാടകയിലെ ഡി.കെ ശിവകുമാർ മന്ത്രിസഭയിൽ പൊട്ടിത്തെറി .മുതിർന്ന കോൺഗ്രസ് നേതാവ് മന്ത്രി രാമലിംഗ റെഡ്ഡി മന്ത്രിസ്ഥാനം രാജിവച്ചു.ബെംഗളൂരു നഗര വികസന വകുപ്പ് നൽകാത്തതിൽ പ്രതിഷേധിച്ചാണ് രാജി.രാമലിംഗ...

അനുസ്മരണവും സുവർണ്ണ മുദ്ര സമർപ്പണവും

അമ്പലപ്പുഴ: ക്ഷേത്രനുഷ്ടാന വാദ്യ കലകളിൽ ഏഴ് പതിറ്റാണ്ട് കാലം നിറഞ്ഞുനിന്ന കലാ രത്നം അമ്പലപ്പുഴ പരമേശ്വര കുറുപ്പിന്റെ പന്ത്രണ്ടാമത് അനുസ്മരണവും സുവർണ്ണ മുദ്ര സമർപ്പണവും ജി. സുധാകരൻ എം. എൽ. എ. ഉത്ഘാടനം...
- Advertisment -

Most Popular

- Advertisement -