ചങ്ങനാശേരി: കേരളാ കോണ്‍ഗ്രസ്(ജേക്കബ്) സ്ഥാപക ചെയര്‍മാനും മുന്‍ മന്ത്രിയുമായിരുന്ന ടി.എം. ജേക്കബിന്റെ 76 -ാം ജന്മദിന സമ്മേളനവും കാരുണ്യ ദിനാചരണവും നഗരസഭാധ്യക്ഷന്‍ ജോമി ജോസഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ വര്‍ക്കിംഗ് ചെയര്‍മാന്‍ ജയിംസ് പതിയില്‍ അധ്യക്ഷത വഹിച്ചു. പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എസ് ജയിംസ്, നിയോജക മണ്ഡലം പ്രസിഡന്റ് ജയിംസ് കലാവടക്കന്‍, മാത്തുക്കുട്ടി പ്ലാത്താനം, ജസ്റ്റിന്‍ ബ്രൂസ്, പി.എം. കബീര്‍, ഡുപ ജയിംസ്, ലേഖ പി.ജി, ശ്രീജിത്ത് ജി. എന്നിവര്‍ പ്രസംഗിച്ചു. സെന്റ് വിന്‍സന്റ് പൂവര്‍ ഹോമില്‍ സ്‌നേഹവിരുന്ന് നടത്തി.





