Thursday, September 17, 2026
No menu items!

subscribe-youtube-channel

HomeNewsKochiഅനധികൃത വിദേശമദ്യ...

അനധികൃത വിദേശമദ്യ ശേഖരം : ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ

കൊച്ചി : വീട്ടിൽ നിന്ന് അളവിൽ കൂടുതൽ മദ്യം കണ്ടെടുത്ത കേസിൽ അബ്കാരി ആക്ട് പ്രകാരം റിപ്പോർട്ടർ ടി വി എം ഡി ആന്റോ അഗസ്റ്റിനെ അറസ്റ്റ് ചെയ്തു. മെസിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട തട്ടിപ്പിൽ പൊലീസ് നടത്തിയ തിരച്ചലിൽ ആണ് വീട്ടിൽ നിന്ന് മദ്യം കണ്ടെത്തിയത്. റെയ്ഡിനിടെ 67 ലിറ്റര്‍ മദ്യവും കണ്ടെടുത്തിരുന്നു. അതില്‍ 43 ലിറ്റര്‍ വിദേശ നിര്‍മിത മദ്യമാണ്. ഇതിന് പുറമെ വൈനും കണ്ടെടുത്തിട്ടുണ്ട്.

എസ്ഐടി അറിയിച്ചതിനെത്തുടർന്ന് എക്സൈസ് എത്തി മദ്യശേഖരം പിടിച്ചെടുത്തു. ഇതുമായി ബന്ധപ്പെട്ട് ആന്റോയെ അറസ്റ്റ് ചെയ്യാൻ എ‌ക്സൈസ് സംഘം എത്തിയെങ്കിലും എഫ്ഐആർ വേണമെന്ന് പ്രതി ആവശ്യപ്പെട്ടു. ഒടുവിൽ എഫ്ഐആർ പകർപ്പ് നൽകിയ ശേഷമാണ് അറസ്റ്റിനോട് ആന്റോ സഹകരിച്ചത്. 63 ലിറ്റർ വിദേശമദ്യം വീട്ടിൽ എന്തിന് സൂക്ഷിച്ചു എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് മറ്റേതോ ഒരു എക്സൈസ് കേസിലാണ് തന്നെ അറസ്റ്റ് ചെയ്തിരിക്കുന്നത് എന്നാണ് ആന്റോ അഗസ്റ്റിൻപറഞ്ഞത്.

തുടർന്ന് ആന്റോ അഗസ്റ്റിനെ ആലുവ ജില്ലാ ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് എത്തിച്ചു. എന്നാൽ മുഖ്യമന്ത്രിക്കെതിരായ വ്യാജ വിവാഹ ആരോപണത്തില്‍  ആന്റോ അഗസ്റ്റിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തിട്ടുണ്ട്. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറുടെ നിര്‍ദേശപ്രകാരം ആന്റോയ്ക്കും അജ്ഞാതരായ രണ്ടു പേര്‍ക്കുമെതിരെയാണ് സൈബര്‍ പൊലീസ് എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സ്വാമി ചാറ്റ് ബോട്ട് : ലോഗോ അനാവരണം മുഖ്യമന്ത്രി നിർവഹിച്ചു

തിരുവനന്തപുരം : ശബരിമല ക്ഷേത്രത്തിലേക്കുള്ള തീർത്ഥാടന അനുഭവം വർധിപ്പിക്കുന്നതിനായി ജില്ലാ ഭരണ സംവിധാനം നിർമ്മിക്കുന്ന ''സ്വാമി ചാറ്റ് ബോട്ട് '' എ.ഐ അസ്സിസ്റ്റന്റിന്റെ ലോഗോ അനാവരണം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. സ്മാർട്ട്...

ഗോകുലം ഗോപാലന്റെ ചെന്നൈ ഓഫീസില്‍ ഇ.ഡി റെയ്ഡ്

ചെന്നൈ : പ്രമുഖ വ്യവസായി ഗോകുലം ഗോപാലന്റെ ചെന്നൈ ഓഫീസില്‍ ഇ.ഡി റെയ്ഡ്. വെള്ളിയാഴ്ച രാവിലെയാണ് ചെന്നൈ കോടമ്പാക്കത്തുള്ള ധനകാര്യ സ്ഥാപനത്തിന്റെ ഓഫീസില്‍ ഉദ്യോഗസ്ഥര്‍ റെയ്ഡിനെത്തിയത്. കൊച്ചിയിൽ നിന്നുള്ള ഇ.ഡി.ഉദ്യോഗസ്ഥരും റെയ്ഡിൽ പങ്കെടുക്കുന്നുണ്ട്. ...
- Advertisment -

Most Popular

- Advertisement -