Thursday, September 17, 2026
No menu items!

subscribe-youtube-channel

HomeNewsKottayamകുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന...

കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം സജീവമാകുന്നതായി പരാതി : പോലീസ് അന്വേഷണം ആരംഭിച്ചു

കോട്ടയം : കോട്ടയത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം സജീവമാകുന്നതായി പരാതി . 3 ദിവസമായി പ്രദേശത്ത് കറങ്ങുന്ന സംഘം പ്രായപൂർത്തിയാകാത്ത 2 കുട്ടികളെ കാറിൽ കയറ്റാനായി ശ്രമം നടത്തിയതായാണ് പരാതി. മാതാപിതാക്കളുടെ പരാതിയിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി.

സിസിടിവി ക്യാമറ ദൃശ്യങ്ങൾ ശേഖരിച്ച് പൊലീസിനൊപ്പം തിരച്ചിലുമായി നാട്ടുകാരും രംഗത്തുണ്ട്. ബുധൻ വൈകീട്ട് 5.30ന് ട്യൂഷനു വീട്ടിൽ നിന്നിറങ്ങിയ പത്താം ക്ലാസ് വിദ്യാർഥിനിയെ വഴിയിൽ വച്ച് കാറിലെത്തിയ സംഘം പ്രലോഭിപ്പിച്ച് വാഹനത്തിൽ കയറ്റാൻ ശ്രമിച്ചതോടെയാണ് സംഭവത്തിന്റെ ഗൗരവം നാട്ടുകാർ അറിഞ്ഞത്.

വിദ്യാർഥിനിയെ.സ്ത്രീയും പുരുഷനും അടങ്ങുന്ന സംഘം പ്രലോഭിപ്പിച്ച് കാറിൽ കയറ്റാൻ ശ്രമിക്കുകയായിരുന്നു. ട്യൂഷൻ ക്ലാസിൽ ആക്കാം എന്ന് പറഞ്ഞാണ് കാറിൽ ഉണ്ടായിരുന്ന സ്ത്രീ വിദ്യാർഥിനിയെ സമീപിച്ചത്. പന്തികേടു തോന്നിയ വിദ്യാർഥിനി ഭയന്ന് സമീപത്തെ വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു.

കുട്ടി തിരികെ വരുന്നുണ്ടോ എന്നറിയാൻ കാറിലുണ്ടായിരുന്ന യുവതി പുറത്തിറങ്ങി നിരീക്ഷിക്കുന്ന ദൃശ്യങ്ങളടക്കം സിസിടിവി ക്യാമറയിൽ നിന്ന് പൊലീസിന് ലഭിച്ചു. കഴിഞ്ഞ ദിവസം, കാലിന് സ്വാധീനക്കുറവുള്ള മറ്റൊരു വിദ്യാർഥിനിയെ വീട്ടിൽ എത്തിക്കാമെന്ന് പറ‍ഞ്ഞ് സംഘം അടുത്തുകൂടിയെന്നും പൊലീസിൽ പരാതി ലഭിച്ചിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ഊർജ്ജീതമാക്കിയിട്ടുണ്ട്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആലപ്പുഴയിൽ  വൃദ്ധ മാതാപിതാക്കളുടെ  കൊലപാതകം :  മകന്റെ വിവാഹം നടത്താതിലുള്ള പകമൂലമെന്ന് മൊഴി

ആലപ്പുഴ : ആലപ്പുഴയില്‍ മകന്‍ വൃദ്ധ മാതാപിതാക്കളെ കൊലപ്പെടുത്തിയത് വിവാഹം നടത്തിക്കൊടുക്കാത്തതിലുള്ള പകമൂലമെന്നു മൊഴി. ആലപ്പുഴ പോപ്പി പാലം കൊമ്മാടിക്കു സമീപം മന്നത്ത് വാര്‍ഡ് പനവേലിപ്പുരയിടത്തില്‍ 70 കാരനായ തങ്കരാജനേയും 69 കാരി...

മോട്ടോർ വാഹന വകുപ്പിന്റെ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി

ആലപ്പുഴ : നാല് വർഷമോ അതിൽ കൂടുതലോ നികുതി കുടിശ്ശികയുള്ള വാഹനങ്ങൾക്ക്( 01.04.2020 ന് ശേഷം) മോട്ടോർ വാഹന വകുപ്പ്  വാഹന നികുതി കുടിശ്ശിക തീർപ്പാക്കുന്നതിനായുള്ള ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി നടപ്പിലാക്കുന്നു. ട്രാൻസ്‌പോർട്ട്...
- Advertisment -

Most Popular

- Advertisement -