വയനാട് : അളവിൽ കൂടുതൽ മദ്യം വീട്ടിൽ സൂക്ഷിച്ച കേസിൽ റിപ്പോർട്ടർ ടി.വി എം.ഡി ആന്റോ അഗസ്റ്റിനെ കോടതി റിമാൻഡ് ചെയ്തു.സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ആന്റോയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. ആന്റോയുടെ ജാമ്യാപേക്ഷയിൽ നാളെ കോടതി വിധിപറയും. ആന്റോ അഗസ്റ്റിനെതിരെ അബ്കാരി നിയമം 55 ഐ, 55 എ, 58 എന്നീ വകുപ്പുകൾ അടക്കമാണ് കേസെടുത്തിരിക്കുന്നത് .





