Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsഓർമ്മപ്പൂക്കൾ 3...

ഓർമ്മപ്പൂക്കൾ 3 നവംബർ ഒന്നിന് പത്തനംതിട്ടയിൽ

പത്തനംതിട്ട: ജില്ല രൂപികരണദിനമായ നവംബർ ഒന്നിന് സിനിമ പ്രേക്ഷക കൂട്ടായ്മ യുടെ നേതൃത്വത്തിൽ സിനിമ രംഗത്ത് നിന്ന് വിടവാങ്ങിയ ജില്ലയിൽ നിന്നുള്ള കലാകാരൻ മാരെ അനുസ്മരിക്കുന്ന ” ഓർമ്മപ്പൂക്കൾ 3 ” സംഘടിപ്പിക്കുമെന്ന് സിനിമ പ്രേക്ഷക കൂട്ടായ്മ  ചെയർമാൻ സലിം പി ചാക്കോ പറഞ്ഞു. നവംബർ ഒന്ന് ഞായറാഴ്ച വൈകിട്ട് നാലിന്  പത്തനംതിട്ടയിലാണ് ” ഓർമ്മപൂക്കൾ 3 “സംഘടിപ്പിക്കുന്നത്.

പത്തനംതിട്ട ജില്ലയിൽ ജനിച്ച അടൂർ ഭാസി, എം.ജി. സോമൻ, പ്രതാപചന്ദ്രൻ, കവിയുർ രേണുക, അടൂർ ഭവാനി, അടൂർ പങ്കജം, ആറൻമുള പൊന്നമ്മ, തിലകൻ, ക്യാപ്റ്റൻ രാജു, അയിരൂർ സദാശിവൻ, കെ.ജി. ജോർജ്ജ്, ഗാന്ധിമതി ബാലൻ, കെ.കെ. ഹരിദാസ്, കോന്നിയൂർ ഭാസ്, പി. അയ്യനേത്ത് ,ഓമല്ലൂർ ചെല്ലമ്മ, കവിയൂർ പൊന്നമ്മ, ഇ.കെ ശിവറാം, പന്തളം ത്രിലോക് സുരേന്ദ്രൻ പിള്ള, പുല്ലംപള്ളിൽ പി.വി.എബ്രഹാം, കെ.വി. കോശി, കവിയൂർ സി.കെ. രേവമ്മ, അടൂർ നരേന്ദ്രൻ, ഏ.വി ഗോപിനാഥ്, ഉണ്ണി ആറന്മുള, നിസാം റാവുത്തർ തുടങ്ങിയവരെയാണ് സ്മരിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആലപ്പുഴ ആരവം ലോഗോ പ്രകാശനം ചെയ്തു

ആലപ്പുഴ : വികസന സാംസ്‌കാരികോത്സവമായ ആലപ്പുഴ ആരവം ലോഗോ പ്രകാശനം ഫിഷറീസ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ജനകീയ കവചം ചെയര്‍മാന്‍ ഫാദര്‍ നെല്‍സണ്‍ തൈപ്പറമ്പിലിന് നല്‍കി നിര്‍വഹിച്ചു. ഏപ്രില്‍ 21...

കാരണവർ വധകേസ് പ്രതി ഷെറിനെതിരെ സഹതടവുകാരിയെ മർദിച്ച കേസ്

കണ്ണൂർ : ഭാസ്‌കര കാരണവർ വധകേസ് പ്രതി ഷെറിനെതിരെ വീണ്ടും കേസ്. സഹതടവുകാരിയായ വിദേശ വനിതയെ അക്രമിച്ചു എന്നാണ് കേസ്.ജയിൽ ഉപദേശക സമിതിയുടെ ശുപാർശ പ്രകാരം ശിക്ഷാ ഇളവ് നൽകാൻ മന്ത്രിസഭ തീരുമാനം...
- Advertisment -

Most Popular

- Advertisement -