Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsസിലിണ്ടര്‍ ലഭ്യതക്ക്...

സിലിണ്ടര്‍ ലഭ്യതക്ക് പരിഹാരമായിട്ടും ഹോട്ടല്‍ നിരക്ക് പഴയപടി: ഉപഭോക്താക്കളെ കൊള്ളയടിക്കുന്നു

പത്തനംതിട്ട: പാചകവാതക വിലവര്‍ധനയും ലഭ്യതക്കുറവും ചൂണ്ടിക്കാട്ടി ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും കാന്റീനുകളിലും ബേക്കറികളിലും കൂട്ടിയ ഭക്ഷണവില ഇപ്പോഴും തുടരുന്നു. പാചകവാതക വിതരണം സാധാരണ നിലയിലായിട്ടും വര്‍ധിപ്പിച്ച നിരക്ക് കുറയ്‌ക്കാന്‍ സ്ഥാപനങ്ങള്‍ തയ്യാറല്ലെന്നാണ് പരാതി. ഒരേ നിലവാരത്തിലുള്ള സ്ഥാപനങ്ങളില്‍ പോലും വിഭവങ്ങള്‍ക്ക് വെവ്വേറെ നിരക്കാണ്.

മുമ്പ് 60 രൂപയായിരുന്ന ഊണിന് ഇപ്പോള്‍ പലയിടങ്ങളിലും 80 മുതല്‍ 130 രൂപ വരെയാണ് വില. ബിരിയാണിക്ക് പല നിരക്കാണ്. 10 മുതല്‍ 40 രൂപ വരെയാണ് വര്‍ധന. 10-12 രൂപയായിരുന്ന പൊറോട്ടയ്‌ക്ക് 15 മുതല്‍ 22 രൂപ വരെയും നോണ്‍വെജ് കറികള്‍ക്കും ഫ്രൈകള്‍ക്കും 20 മുതല്‍ 50 രൂപ വരെയും അധികം നല്‍കണം.

നെയ്‌റോസ്റ്റ്, മസാല ദോശ തുടങ്ങിയ വിഭവങ്ങള്‍ക്കും 10 മുതല്‍ 30 രൂപ വരെ വില കൂട്ടിയിട്ടുണ്ട്. ചായയ്‌ക്കും ചെറുകടികള്‍ക്കും നിരക്ക് ഉയര്‍ന്നു. 10-12 രൂപയായിരുന്ന ചായയ്‌ക്ക് ചിലയിടങ്ങളില്‍ 15 മുതല്‍ 20 രൂപ വരെയും കാപ്പിക്ക് 20 മുതല്‍ 25 രൂപ വരെയും ചെറുകടികള്‍ക്ക് മിക്ക സ്ഥലങ്ങളിലും 15 രൂപയുമാണ് ഈടാക്കുന്നത്. പാല്‍, പഞ്ചസാര, ചായപ്പൊടി തുടങ്ങിയ അവശ്യവസ്തുക്കളുടെ വില വര്‍ധനയും നിരക്ക് കൂട്ടുന്നതിനുള്ള കാരണമായി വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍ വിലയ്‌ക്ക് ഏകീകൃത മാനദണ്ഡമില്ലാത്തതാണ് ഉപഭോക്താക്കളെ വലയ്‌ക്കുന്നത്. തോന്നിയപടി നിരക്ക് ഈടാക്കുന്നതിനെതിരെ അധികൃതര്‍ പരിശോധന നടത്തണമെന്ന ആവശ്യവും ശക്തമാണ്. ഭക്ഷണസാധനങ്ങള്‍ക്ക്  വില ഏകീകരണ സംവിധാനം ഉറപ്പാക്കാൻ അധികൃതർ ഇടപെടമെന്നാണ് ഉപഭോക്താക്കളുടെ ആവശ്യം. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വെള്ളാപ്പള്ളി നടേശന് പൂർണ്ണ പിന്തുണ :  എസ്.എൻ.ഡി.പി. യോഗം പത്തനംതിട്ട ജില്ലാ യൂണിയൻ

പത്തനംതിട്ട : കേരളത്തിലെ സാമൂഹ്യ യാഥാർത്ഥ്യങ്ങൾ തുറന്നു പറഞ്ഞതിന്റെ പേരിൽ എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി  വെള്ളാപ്പള്ളി നടേശനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാൻ ശ്രമിച്ചാൽ ശക്തമായി നേരിടുമെന്ന് പത്തനംതിട്ട ജില്ല ...

ആഗോള വൈദിക സമ്മേളനം മെയ് 19 മുതൽ പരുമലയിൽ

പരുമല: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ വൈദിക കൂട്ടായ്മയായ സെൻ്റ് തോമസ് ഓർത്തഡോക്സ് വൈദിക സംഘത്തിൻ്റെ ത്രൈവാർഷിക  ആഗോള വൈദിക സമ്മേളനം  മെയ് 19, 20, 21 തീയതികളിൽ പരുമല സെമിനാരിയിൽ നടക്കും....
- Advertisment -

Most Popular

- Advertisement -