Tuesday, September 22, 2026
No menu items!

subscribe-youtube-channel

HomeNewsയു.എൻ. രക്ഷാസമിതിയിലെ...

യു.എൻ. രക്ഷാസമിതിയിലെ ഇന്ത്യയുടെ സ്ഥിരാംഗത്വത്തിന് പിന്തുണയുമായി നാല് യൂറോപ്യൻ രാജ്യങ്ങൾ

ന്യൂഡൽഹി : യു.എൻ. രക്ഷാസമിതിയിലെ ഇന്ത്യയുടെ സ്ഥിരാംഗത്വത്തിനായുള്ള ശ്രമങ്ങൾക്ക് പിന്തുണയുമായി നാല് യൂറോപ്യൻ രാജ്യങ്ങൾ.ഹംഗറി, പോളണ്ട്, സ്ലോവാക്യ, ചെക്ക് റിപ്പബ്ലിക് എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന വൈസെഗ്രാഡ് ഗ്രൂപ്പ് (വി4) ആണ് ഇന്ത്യയുടെ സ്ഥിരാംഗത്വത്തെ പിന്തുണച്ചത്.ഐക്യരാഷ്ട്രസഭാ പൊതുസമ്മേളനത്തോടനുബന്ധിച്ച് നടന്ന ആദ്യ വി4-ഇന്ത്യ വിദേശകാര്യമന്ത്രിതല കൂടിക്കാഴ്ചയിലാണ് ഈ രാജ്യങ്ങൾ പിന്തുണ പ്രഖ്യാപിച്ചത്.

രക്ഷാസമിതിയിൽ സ്ഥിരാംഗത്വത്തിനായി ഇന്ത്യ ശ്രമിക്കുന്നതിനിടെ ലഭിച്ച ഈ രാജ്യങ്ങളുടെ പിന്തുണ ഏറെ നിർണായകമാണ്. ഗ്ലോബൽ സൗത്തിന്റെ ഭാഗമായ ഇന്ത്യ യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗമായി ഉണ്ടാകണമെന്നാണ് നാല് രാജ്യങ്ങളുടെയും നിലപാടെന്ന് സ്ലോവാക്യൻ വിദേശകാര്യമന്ത്രി യുറാജ് ബ്ലാനാർ വ്യക്തമാക്കി.ന്യൂയോർക്കിൽ നടന്ന ഇന്ത്യയും വി4 രാജ്യങ്ങളും തമ്മിലുള്ള ആദ്യ വിദേശകാര്യമന്ത്രിതല യോഗത്തിൽ ഇന്ത്യയുടെ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ പങ്കെടുത്തു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പുഞ്ച കൊയ്ത്തും നെല്ലെടുപ്പും: ഉദ്യോഗസ്ഥതല ദ്രുതകര്‍മ്മ സേനകള്‍ ക്യത്യമായി ഇടപെടണം- ജില്ലാ കളക്ടര്‍

ആലപ്പുഴ: കുട്ടനാട്ടിലെ പുഞ്ച കൊയ്ത്തും നെല്ലെടുപ്പും സുഗമമായി നടക്കുവാനും പ്രശ്‌നങ്ങള്‍ പ്രാദേശികമായി പരിഹരിക്കുവാനും ക്യഷി ഡെപ്യൂട്ടി ഡയറക്ടര്‍മാരുടെ നേത്യത്വത്തില്‍ ജില്ലാതലത്തില്‍  രൂപീകരിച്ച ഉദ്യോഗസ്ഥതല ദ്രുതകര്‍മ്മ സേനകള്‍ ക്യത്യമായി ഇടപെടണമെന്ന് ജില്ലാ കളക്ടര്‍ അലക്‌സ്...

ചെങ്ങന്നൂര്‍ മഹാദേവക്ഷേത്രത്തില്‍ നാളെ  തൃപ്പൂത്താറാട്ട്

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രത്തില്‍ മലയാള വര്‍ഷത്തിലെ ആദ്യത്തെ തൃപ്പൂത്താറാട്ട് നാളെ  രാവിലെ പമ്പാനദിയിലെ മിത്രപ്പുഴക്കടവില്‍ നടക്കും. മലയാള വര്‍ഷത്തിലെ ആദ്യ തൃപ്പൂത്തായതിനാല്‍ ആചാരപരമായി തിരുവാഭരണങ്ങളായ പനന്തണ്ടന്‍ വളയും ഒഢ്യാണവും ദേവിക്കും, സ്വര്‍ണ...
- Advertisment -

Most Popular

- Advertisement -