കൊച്ചി : എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർഥി അഭിമന്യുവിനെ കുത്തിക്കൊന്ന കേസിൽ രഹസ്യ വിചാരണയില്ല. രഹസ്യവിചാരണ ആവശ്യപ്പെട്ട് കേസിലെ പ്രതികളായ പോപ്പുലർ ഫ്രണ്ട്– ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ നൽകിയ ഹർജി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി.
പരസ്യവിചാരണ ഭാവിജീവിതത്തെ ബാധിക്കുമെന്നും സാക്ഷിമൊഴികൾ സ്വാധീനിക്കപ്പെടാൻ സാധ്യതയുണ്ടെന്നായിരുന്നു പ്രതികളുടെ വാദം .എന്നാൽ വിചാരണ റിപ്പോർട്ട് ചെയ്യുക എന്നത് മാധ്യമങ്ങളുടെ അവകാശമാണെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു. ഹൈക്കോടതി ഉത്തരവ് പ്രകാരം എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഒക്ടോബർ 15 മുതൽ കേസിന്റെ പരസ്യ വിചാരണ ആരംഭിക്കും.





