Wednesday, September 23, 2026
No menu items!

subscribe-youtube-channel

HomeNew Delhiബാങ്ക് ജീവനക്കാരുടെ...

ബാങ്ക് ജീവനക്കാരുടെ പണിമുടക്ക് : ഞായറാഴ്ച ബാങ്കുകൾ തുറക്കാൻ ധനമന്ത്രാലയത്തിന്റെ നിർദേശം

ന്യൂഡൽഹി : ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍ ആഹ്വാനം ചെയ്ത 3 ദിവസത്തെ പണിമുടക്ക് കണക്കിലെടുത്ത് ഞായറാഴ്ച (27) ബാങ്കുകൾ തുറക്കാൻ ധനമന്ത്രാലയത്തിന്റെ നിർദേശം.പൊതുജനങ്ങൾ‍ക്കുള്ള ബാങ്കിങ് സേവനങ്ങൾ മുടങ്ങാതിരിക്കാനാണ് നീക്കം. 

തിങ്കളാഴ്ച മുതൽ ബുധനാഴ്ച്ച(28 മുതൽ 30 )വരെയാണ് പണിമുടക്ക്.26 നാലാം ശനിയാഴ്ചയും, 27 ഞായറാഴ്ചയും വരുന്നതോടെ തുടർച്ചയായി 5 ദിവസങ്ങൾ ബാങ്കുകൾ അടഞ്ഞു കിടക്കും .ഇതിന് മുന്നോടിയായി ഉപഭോക്താക്കൾക്ക് അവശ്യ ബാങ്കിംഗ് സേവനങ്ങൾ പൂർത്തിയാക്കാൻ അവസരം നൽകുന്നതിനാണ് ഞായറാഴ്ച ബാങ്കുകൾ തുറക്കുന്നത്.

പണിമുടക്കിൽ നിന്ന് പിന്മാറണമെന്ന് സർക്കാരും ബാങ്ക് മാനേജ്‌മെന്റുകളും യൂണിയനുകളോട് അഭ്യർഥിച്ചിട്ടുണ്ട്.റിസര്‍വ് ബാങ്ക്, സെബി തുടങ്ങിയ സാമ്പത്തിക സ്ഥാപനങ്ങളുടെ മാതൃകയില്‍ രാജ്യത്തെ ബാങ്കുകളുടെ പ്രവൃത്തിദിനവും ആഴ്ചയില്‍ 5 ദിവസമാക്കണമെന്ന ആവശ്യമുന്നയിച്ചാണ് ജീവനക്കാരുടെ പണിമുടക്ക്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നാവികസേന ദിനാഘോഷത്തിൽ പങ്കെടുക്കാൻ രാഷ്‌ട്രപതി ഇന്ന് തിരുവനന്തപുരത്ത്

തിരുവനന്തപുരം : ശംഖുമുഖത്ത് നടക്കുന്ന നാവികസേന ദിനാഘോഷങ്ങളില്‍ പങ്കെടുക്കാൻ രാഷ്‌ട്രപതി ദ്രൗപതി മുർമു ഇന്ന് തിരുവനന്തപുരത്ത്. തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചേരുന്ന രാഷ്ട്രപതിയെ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറുടെ നേതൃത്വത്തില്‍ സ്വീകരിക്കും. വൈകിട്ട് നാലിന്...

കാറ്റിലും മഴയിലും കുറ്റൂരിൽ വ്യാപക നാശം

തിരുവല്ല: കുറ്റൂരിൽ കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും വീടുകൾക്കും  കൃഷികൾക്കും വ്യാപക നാശം. കുറ്റൂർ പഞ്ചായത്തിലെ  മൂന്നാം  വാർഡിൽ  പുത്തൂർകാവ് ക്ഷേത്രത്തിനു സമീപം അരുൺഭവനിൽ  പ്രദീപിന്റെ  പുരയിടത്തിലെ തെങ്ങ് കടപുഴകി...
- Advertisment -

Most Popular

- Advertisement -