റാന്നി: തോട്ടമൺകാവ് ദേവീക്ഷേത്രത്തിൽ അംബായാഗം 2026ന്റെ ഭാഗമായി നടക്കുന്ന 21 ദിവസത്തെ നാരായണീയ പാരായണയജ്ഞത്തിന്റെ ഒമ്പതാം ദിനത്തിൽ അഞ്ച് സമിതികൾ പാരായണം സമർപ്പിച്ചു. യോഗക്ഷേമസഭ സംസ്ഥാന കൗൺസിൽ അംഗം പി. മാധവൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു.
ദേവസ്വം പ്രസിഡന്റ് അഡ്വ. ഷൈൻ ജി. കുറുപ്പ് അധ്യക്ഷത വഹിച്ചു.
ക്ഷേത്രം മേൽശാന്തി അജിത് കുമാർ പോറ്റി, ആചാര്യ വിജയലക്ഷ്മി, പി. എസ്. ആനന്ദമ്മ, ദേവസ്വം സെക്രട്ടറി പി. ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു.
ശ്രീ മുരുകാ നാരായണീയ പാരായണ സമിതി, മേലുകര- ഹരേ കൃഷ്ണ നാരായണീയ പാരായണ സമിതി, അയിരൂർ-ശ്രീ ദുർഗ്ഗ നാരായണീയ പാരായണ സമിതി, വടശ്ശേരിക്കര – ശ്രീദേവി നാരായണീയ പാരായണ സമിതി, പുതുശ്ശേരിമല – ശ്രീധർമ്മശാസ്താ നാരായണീയ പാരായണ സമിതി, ഇടക്കുളം എന്നിവരാണ് പാരായണം സമർപ്പിച്ചത്.





