Sunday, September 27, 2026
No menu items!

subscribe-youtube-channel

HomeNewsRanniഅംബായാഗം പതിമൂന്നാം...

അംബായാഗം പതിമൂന്നാം ദിനത്തിലും  നാരായണീയ പാരായണയജ്ഞം

റാന്നി: തോട്ടമൺകാവ് ദേവീക്ഷേത്ര സന്നിധിയിൽ അംബായാഗം 2026-ന്റെ ഭാഗമായി നടന്നുവരുന്ന 21 ദിവസത്തെ നാരായണീയ പാരായണയജ്ഞം പതിമൂന്നാം ദിനത്തിലും ഭക്തിസാന്ദ്രമായി തുടർന്നു. അങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി. സുരേഷ് പതിമൂന്നാം ദിവസത്തെ ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു.
ദേവസ്വം പ്രസിഡന്റ് അഡ്വ. ഷൈൻ ജി. കുറുപ്പ് അധ്യക്ഷത വഹിച്ചു.

ആചാര്യ വിജയലക്ഷ്മി, പി. എസ്. ആനന്ദമ്മ, ദേവസ്വം സെക്രട്ടറി പി. ശ്രീകുമാർ, സി. എൻ. പ്രസാദ് തുടങ്ങിയവർ പ്രസംഗിച്ചു.ശ്രീ വെട്ടൂരപ്പൻ നാരായണ പാരായണ സമിതി,  സാന്ത്രാനന്ദം നാരായണീയ സമിതി ഇളകൊള്ളൂർ എന്നീ സമിതികളാണ് പതിമൂന്നാം ദിവസത്തെ നാരായണീയ പാരായണം സമർപ്പിച്ചത്.

വ്യത്യസ്ത പ്രദേശങ്ങളിൽ നിന്നുള്ള സമിതികൾ ഓരോ ദിവസവും തോട്ടമൺകാവ് സന്നിധിയിൽ ഒത്തുചേരുന്നതിലൂടെ നാരായണീയ പാരായണയജ്ഞം ഒരു തുടർച്ചയായ ആത്മീയ സംഗമമായി മാറുകയാണ്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കോട്ടയം ദിവാൻ കവല – കടുവാക്കുളം റോഡിൽ ടാറിങ് : മുന്നറിയിപ്പില്ലാതെ പണികൾ തുടങ്ങിയതോടെ യാത്രക്കാർ  വലഞ്ഞു

കോട്ടയം : നാളുകളായി തകർന്ന് കിടന്ന മണിപ്പുഴ – ദിവാൻ കവല – കടുവാകുളം റോഡിൽ ടാറിങ്ങ് ജോലികൾ ആരംഭിച്ചു. മുന്നറിയിപ്പില്ലാതെ ഇന്ന് രാവിലെ  പണികൾ തുടങ്ങിയതോടെ വാഹന യാത്രക്കാർ  വലഞ്ഞു. ഇതോടെ മണിപ്പുഴ...

കാവുംഭാഗം ആനന്ദേശ്വരം ശിവക്ഷേത്രം : നാലമ്പലത്തിൻ്റെ പാദുകം വെയ്പ്  നവംബർ 3 ന്

തിരുവല്ല : കാവുംഭാഗം ആനന്ദേശ്വരം ശിവക്ഷേത്രത്തിൽ നടന്നു വരുന്ന ക്ഷേത്ര പുനരുദ്ധാരണത്തിൻ്റെ ഭാഗമായി കൃഷ്ണശിലയിൽ പൂർത്തീകരിക്കുന്ന നാലമ്പലത്തിൻ്റെ പാദുകം വെയ്പ്  നവംബർ 3 ന്  രാവിലെ  9.30 ന് ഗുരുവായൂർ സത്ര സമിതി...
- Advertisment -

Most Popular

- Advertisement -