Sunday, October 4, 2026
No menu items!

subscribe-youtube-channel

HomeNewsവിദേശ നിക്ഷേപങ്ങള്‍...

വിദേശ നിക്ഷേപങ്ങള്‍ :  ആഗോള നഗരങ്ങളില്‍ ‘കേരള ഡെസ്‌കുകള്‍’ ആരംഭിക്കാന്‍ സര്‍ക്കാര്‍ അനുമതി

തിരുവനന്തപുരം: വിദേശ നിക്ഷേപങ്ങള്‍ കേരളത്തിലേക്ക് കൂടുതല്‍ ആകര്‍ഷിക്കുന്നതിനും പ്രവാസി മലയാളികളുടെ ബിസിനസ് ശൃംഖലകളെ കൃത്യമായി പ്രയോജനപ്പെടുത്തുന്നതിനുമായി പ്രമുഖ ആഗോള നഗരങ്ങളില്‍ ‘കേരള ഡെസ്‌കുകള്‍’ തുടങ്ങാൻ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കി. സര്‍ക്കാരിന്റെ 100 ദിന കര്‍മ്മപദ്ധതിയുടെ ഭാഗമായി വ്യവസായ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം ദുബായ്, ലണ്ടന്‍, ന്യൂയോര്‍ക്ക്, സിംഗപ്പൂര്‍, ടോക്യോ എന്നീ അഞ്ച് നഗരങ്ങളിലാണ് ആദ്യഘട്ടത്തില്‍ ഈ ഡെസ്‌കുകള്‍ ആരംഭിക്കുക.

പ്രവാസി സമൂഹത്തില്‍ നിന്നുള്ള പിന്തുണ കേവലം പണമയയ്ക്കലില്‍ മാത്രം ഒതുക്കാതെ, നിക്ഷേപ അധിഷ്ഠിത വളര്‍ച്ചയിലേക്ക് വഴികാട്ടുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം. സംസ്ഥാന സര്‍ക്കാരിന് യാതൊരുവിധ സാമ്പത്തിക ബാധ്യതയും ഉണ്ടാക്കാത്ത രീതിയിലാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

അതത് നഗരങ്ങളിലെ അംഗീകൃത പ്രവാസി സംഘടനകളുടെ സഹകരണത്തോടെ സന്നദ്ധ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ ഡെസ്‌കുകള്‍ വഴി ലഭ്യമാകുന്ന നിക്ഷേപ താല്‍പ്പര്യങ്ങള്‍  ‘ഇന്‍വെസ്റ്റ് കേരള സെല്‍’ വഴി സിംഗിള്‍ വിന്‍ഡോ സംവിധാനത്തിലൂടെ വേഗത്തില്‍ നീക്കങ്ങൾ നടത്തും. പ്രവാസി വ്യവസായികളെയും പുതിയ നിക്ഷേപകരെയും ഏകോപിപ്പിച്ച് കേരളത്തിന്റെ വ്യവസായ രംഗത്ത് വന്‍  മാറ്റം സൃഷ്ടിക്കാന്‍ ഇതുവഴി സാധിക്കും. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കന്യാകുമാരിയിൽ പ്രധാനമന്ത്രി ധ്യാനത്തിൽ :കനത്ത സുരക്ഷാ

കന്യാകുമാരി : വിവേകാനന്ദ പാറയിലെ പ്രധാനമന്ത്രിയുടെ ധ്യാനം രണ്ടം ദിവസം തുടരുന്നു. കന്യാകുമാരിയിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഇന്നലെ കന്യാകുമാരി ഭഗവതി അമ്മൻ ക്ഷേത്രത്തിലെ ദർശനത്തിനും തിരുവള്ളൂർ പ്രതിമയിലെ പുഷ്പാർച്ചനയ്ക്കും ശേഷമാണ് ധ്യാനം...

നെയ്യാറ്റിൻകരയിൽ മൂന്നംഗ കുടുംബം ജീവനൊടുക്കി

തിരുവനന്തപുരം : ജീവിതമവസാനിപ്പിക്കുകയാണെന്ന് ബന്ധുക്കളെ വിളിച്ചറിയിച്ചശേഷം മൂന്നംഗകുടുംബം വിഷം കഴിച്ചു ജീവനൊടുക്കി. നെയ്യാറ്റിൻകര തൊഴുക്കൽ കൂട്ടപ്പന ക്ഷേത്രത്തിനു സമീപം അറപ്പുരവിളവീട്ടിൽ മണിലാൽ (52), ഭാര്യ സ്മിത (45), മകൻ അഭിലാൽ (22) എന്നിവരാണ്...
- Advertisment -

Most Popular

- Advertisement -