Sunday, October 4, 2026
No menu items!

subscribe-youtube-channel

HomeNew Delhiറഷ്യയിൽ നിന്നുള്ള...

റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിർത്തിവയ്ക്കില്ല : എസ്. ജയശങ്കർ

ന്യൂഡൽഹി: റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നത് നിർത്തിവയ്ക്കാൻ യാതൊരു ആലോചനയുമില്ലെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. പാർലമെന്‍‍റ് കൺസൾറ്റേറ്റീവ് കമ്മിറ്റി യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. റഷ്യയുമായുള്ള ഊർജ രംഗത്തെ സഹകരണം തുടരുമെന്നും ബാഹ്യ സമ്മർദ്ദങ്ങൾക്ക് ഇന്ത്യ വഴങ്ങില്ലെന്നും അദ്ദേഹം അറിയിച്ചു. യൂറോപ്യൻ യൂണിയനിലെ പല രാജ്യങ്ങളും റഷ്യയുമായുള്ള വ്യാപാര ബന്ധം ഇതുവരെ അവസാനിപ്പിച്ചിട്ടില്ലെന്നും ജയശങ്കർ ചൂണ്ടിക്കാട്ടി.

റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് അധിക താരിഫ് ഏർപ്പെടുത്താനുള്ള അധികാരം യുഎസ് കോൺഗ്രസ് ഡോണൾഡ് ട്രംപിന് നൽകിയ പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ ഈ നിലപാട്. താരിഫ് ചിലർ ആയുധമാക്കി മാറ്റുന്നു എന്ന് പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പി.കെ. മിശ്രയും പ്രതികരിച്ചു. അധിക താരിഫ് പ്രഖ്യാപിച്ചാൽ അത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ബാധിക്കുമെന്ന് ഇന്ത്യ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പൊട്ടിയ ഗ്ലാസുമായി സര്‍വീസ് നടത്തിയ കെഎസ്ആര്‍ടിസി ബസിന് പിഴയിട്ട് എംവിഡി

തിരുവല്ല: മുൻഭാഗത്ത് പൊട്ടിയ ഗ്ലാസുമായി സര്‍വീസ് നടത്തിയ കെഎസ്ആര്‍ടിസി ബസിന് പിഴയിട്ട് എംവിഡി.  മല്ലപ്പള്ളി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരാണ് നടപടിയെടുത്തത്. തിരുവല്ല ഡിപ്പോയിലെ കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസിന്റെ മുന്‍ഭാഗത്തെ ഗ്ലാസ് പൊട്ടിയ നിലയിലായിരുന്നു....

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്: പവന് 880 രൂപ കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. പവന് 880 രൂപയാണ് കുറഞ്ഞ് 1,16,160 രൂപയാണ്  വില. ഇന്നലെ രാവിലെ കുറഞ്ഞ സ്വര്‍ണവില വൈകീട്ടോടെ തിരിച്ചുകയറി 1,17,000ന് മുകളില്‍ എത്തിയിരുന്നു.  ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160...
- Advertisment -

Most Popular

- Advertisement -