Thursday, October 8, 2026
No menu items!

subscribe-youtube-channel

HomeSpiritualശ്രീപത്മനാഭസ്വാമി ക്ഷേത്രം...

ശ്രീപത്മനാഭസ്വാമി ക്ഷേത്രം : അൽപശി ഉത്സവം കൊടിയേറ്റിനുളള കൊടിക്കയർ ഏറ്റുവാങ്ങി

തിരുവനന്തപുരം : ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ  അൽപശി ഉത്സവം കൊടിയേറ്റിനുളള കൊടിക്കയർ ഏറ്റുവാങ്ങി. പൂജപ്പുര സെൻട്രൽ ജയിലിൽ നടന്ന ചടങ്ങിൽ ജയിൽ സുപ്രണ്ട് രാജേഷ് കുമാറിൽ നിന്നും ക്ഷേത്രം എക്സിക്യൂട്ടിവ് ഓഫിസർ ബ്രിഗേഡിയർ ആനന്ദ് കുമാറും, ക്ഷേത്രം മാനേജർ എൻ. കെ അനിൽകുമാറും ചേർന്ന് ഏററുവാങ്ങിയത്.

ക്ഷേത്രം ജീവനക്കാരനായ കൃഷ്ണകുമാർ.ബി, രാഹുൽ. ആർ, ഹരികൃഷ്ണൻ,  ജയിൽ ജോയിന്റ് സൂപ്രണ്ട്  വിഷ്ണു, ഉദ്യോഗസ്ഥരായ ബിജുകുമാർ, ജോസ് വർഗീസ്, കിഷോർ, അരുൺ, മനോജ്, പ്രദീപ്, റീഷ് കുമാർ, നിഥീഷ, അതുൽ, ശരൺ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

പൂജപ്പുര സെൻട്രൽ ജയിലിലെ അന്തേവാസികളാണ് വർഷങ്ങളായി കയർ നിർമ്മിക്കുന്നത്. ഒരു മാസത്തോളം വ്രതമെടുത്താണ് നൂലുകൊണ്ട് കയർ നിർമ്മിക്കുന്നത്. ചേർന്ന് ശുദ്ധിക്രിയകൾക്ക് ശേഷം കൊടിയേററിനു ഉപയോഗിക്കുന്ന പൂജിച്ച കൊടിയും, കൊടിക്കയറും പെരിയ നമ്പിയും, പഞ്ചഗവത്ത് നമ്പിയും ക്ഷേത്രം തന്ത്രിക്ക് കൈമാറും.

ഞായറാഴ്ച്ച (11)രാവിലെ 8.45 നും 9.30നും ഇടയ്ക്കുളള ശുഭമുഹൂർത്തത്തിൽ ക്ഷേത്രം തന്ത്രി ധ്വജാരോഹണം നടത്തുന്നതോടെ ഈ വർഷത്തെ അൽപശി ഉൽസവത്തിന് തുടക്കമാകും. 18-നു വലിയ കാണിക്കയ്ക്കും, 19-നു നടക്കുന്ന പളളിവേട്ടയ്ക്കും ശേഷം 20-ന് ശംഖുമുഖം കടപ്പുറത്ത് നടക്കുന്ന ആറാട്ടോടുകൂടിഅൽപശി ഉൽസവം സമാപിക്കും. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആലപ്പുഴ ജില്ലയിലെ കാലവർഷ ദുരിതബാധിതർക്ക് 80.07 കോടിയുടെ ധനസഹായം അനുവദിച്ചു

തിരുവനന്തപുരം : കാലവർഷക്കെടുതിയിൽ വീടുകളിലും പരിസരങ്ങളിലും പ്രളയജലം കയറി നാശനഷ്ടങ്ങൾ നേരിട്ട ആലപ്പുഴ ജില്ലയിലെ കുടുംബങ്ങൾക്ക് ആശ്വാസമായി സംസ്ഥാന സർക്കാർ 80.07 കോടി രൂപയുടെ ധനസഹായം അനുവദിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി, സംസ്ഥാന...

ക്ഷേത്ര പരിസരത്തെ മാലിക്കൂമ്പാരത്തിൽ നിന്ന് വെള്ളി കെട്ടിയ ഇടം പിരി ശംഖ് ലഭിച്ചു

അമ്പലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമിക്ഷേത്ര പരിസരത്തെ മാലിക്കൂമ്പാരത്തിൽ നിന്ന് വെള്ളി കെട്ടിയ ഇടം പിരി ശംഖ് ലഭിച്ചു. അമ്പലപ്പുഴ കാക്കാഴം സ്വദേശിയായ വേണു, കുളത്തിന്റെ വടക്ക് ഭാഗത്തെ മാലിന്യം നീക്കം ചെയ്യുന്നതിനിടയിലാണ് ശംഖ് ലഭിച്ചത്. ക്ഷേത്രത്തിൽ...
- Advertisment -

Most Popular

- Advertisement -