Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsKonniആകാശവാണി തിരുവനന്തപുരം...

ആകാശവാണി തിരുവനന്തപുരം നിലയം പ്രക്ഷേപണത്തിൻ്റെ 75-ാംവാർഷികത്തോടനുബന്ധിച്ചുള്ള പ്രതിമാസ പ്രഭാഷണ പരമ്പര കോന്നിയിൽ

കാേന്നി : ആകാശവാണി തിരുവനന്തപുരം നിലയം പ്രക്ഷേപണത്തിൻ്റെ 75-ാം വാർഷികത്തോടനുബന്ധിച്ചു ഒരു വർഷക്കാലം കേരളത്തിൻ്റെ വിവിധ ജില്ലകളിൽ നടത്തുന്ന പരിപാടികളുടെ ഭാഗമായി പ്രതിമാസ പ്രഭാഷണ പരമ്പര  കോന്നി ഗവ. ഹയർ സെക്കന്ററി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു.

പ്രശസ്ത‌ എഴുത്തുകാരനും കാലടി ശ്രീശങ്കരാ സർവകലാശാല മുൻ പ്രോ.വൈസ് ചാൻസലറുമായ ഡോ.കെ.എസ്.രവികുമാർ പ്രഭാഷണം നടത്തി. കോന്നി പബ്ലിക് ലൈബ്രറിയുടെയും കോന്നി ടൗൺ റസിഡന്റ്സ് അസോസിയേഷൻ്റെയും സഹകരണത്തോടെ നടന്ന പരിപാടിയിൽ കോന്നി ടൗൺ റസിഡൻസ് അസോസിയേഷൻ പ്രസിഡൻ്റ് സലിൽ വയലാത്തല അധ്യക്ഷത വഹിച്ചു.

തുടർന്ന് ശാസ്‌താംകോട്ട ആദി നാട്ടറിവ് പഠനകേന്ദ്രം അവതരിപ്പിച്ച നാടൻപാട്ടും ആസ്വാദകർക്ക് നവ്യാനുഭവമായി.  ചടങ്ങിൽ  സലിൽ വയലാത്തല, എൻ.എസ് മുരളീമോഹൻ എന്നിവർക്ക് ആകാശവാണിയുടെ ഉപഹാരം നൽകി ആദരിച്ചു.

ആകാശവാണി അസി. ഡയറക്‌ടർ ശ്രീകുമാർ മുഖത്തല, പ്രോഗ്രാം മേധാവി വി. ശിവകുമാർ, കോന്നി ഗവ.ഹയർ സെക്കൻ്ററി പ്രിൻസിപ്പൽ ജി. സന്തോഷ്, കോന്നി പബ്ലിക് ലൈബ്രറി സെക്രട്ടറി എൻ.എസ്. മുരളീമോഹൻ, സ്കൂൾ പി.ടി.എ പ്രസിഡന്റ് എ. അനിൽകുമാർ, ജി.രാമകൃഷ്ണ പിള്ള, എസ്.കൃഷ്ണകുമാർ തുടങ്ങിയവർ പങ്കെടുത്തു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശ്രീനാരായണ ഗുരുവിൻ്റെയും മഹാത്മാ അയ്യങ്കാളിയുടെയും ജയന്തി ദിനാചരണം ഇന്ന്

പത്തനംതിട്ട : കേരളത്തിന്റെ സാമൂഹിക നവോത്ഥാന ചരിത്രത്തിൽ നിർണ്ണായക പങ്കുവഹിച്ച രണ്ട് മഹദ്‌വ്യക്തികളായ ശ്രീനാരായണ ഗുരുവിൻ്റെയും മഹാത്മാ അയ്യങ്കാളിയുടെയും ജയന്തി ദിനാചരണം ഇന്ന്. ഓഗസ്റ്റ് 28 മഹാത്മാ അയ്യങ്കാളിയുടെ ജന്മദിനമായും, ചിങ്ങ മാസത്തിലെ...

പരസ്യ പ്രചാരണം നാളെ അവസാനിക്കും

പത്തനംതിട്ട : ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം നാളെ (24) വൈകിട്ട് ആറിന് അവസാനിക്കും.അവസാന നിമിഷത്തെ പ്രചരണത്തിന്റെ ആവേശത്തിലാണ് രാഷ്ട്രീയ പാർട്ടികൾ.ഇന്നും നാളെയുമായി സ്ഥാനാർത്ഥികളുടെ അവസനാവട്ട മണ്ഡല പര്യടനങ്ങൾ നടക്കും.25ന് നിശബ്ദ പ്രചാരണമാണ്...
- Advertisment -

Most Popular

- Advertisement -